/sathyam/media/media_files/6gfzxhpX9dOysCBpaPK4.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ മാത്രം അടുത്ത വര്‍ഷങ്ങളില്‍ അയ്യായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍.
വൈദ്യുതി സംഭരിക്കാനുള്ള ബാറ്ററികളടക്കമുള്ള എനര്‍ജി സ്റ്റോറേജ് മേഖലയില്‍ സൃഷ്ടിക്കുമെന്ന് എനര്‍ജി സ്റ്റോറേജ് അയര്‍ലന്‍ഡ് കമ്മീഷന്റെ ഒരു പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
പുനരുപയോഗിക്കാവുന്ന എനര്‍ജി ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ നിലവിലുള്ളതില്‍ എട്ടിരട്ടി തൊഴില്‍ ശേഷി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അയര്‍ലണ്ടില്‍ ഇപ്പോള്‍ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതിയുടെ ഉപയോഗം 40% എന്നതില്‍ നിന്ന് 2035 ആകുമ്പോഴേക്കും 100% ആയി മാറുകയാണെങ്കില്‍, പാഴാക്കുന്ന തുക വന്‍തോതില്‍ കുറയ്ക്കാനാകും.
നമ്മുടെ വൈദ്യുത വിതരണത്തില്‍ നിന്ന് ഫോസില്‍ ഇന്ധനങ്ങള്‍ ഇല്ലാതാക്കാന്‍ ഊര്‍ജ്ജ സംഭരണ ശേഷി നിലവിലെ 700 മെഗാവാട്ടില്‍ നിന്ന് 5 ജിഗാവാട്ടില്‍ കൂടുതലായി വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.