/sathyam/media/media_files/2026/01/11/c-2026-01-11-03-25-40.jpg)
വെള്ളപ്പൊക്കം തടയുന്നത് സംബന്ധിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അടുത്ത മൂന്ന് മാസത്തേയ്ക്ക് ഡബ്ലിന്‍- വാട്ടര്‍ഫോര്‍ഡ് റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് ഐറിഷ് റെയില്‍. മില്യണ്‍ കണക്കിന് യൂറോ ചെലവിട്ട് നടത്തുന്ന നോർത്ത് ക്വയ്‌സ് ഡെവലപ്പ്മെന്റിന്റെ ഭാഗമായാണ് ഈ നവീകരണ പ്രവൃത്തി.
വാട്ടര്‍ഫോര്‍ഡിലെ പ്ലങ്കെട്ട ട്രെയിൻ സ്റ്റേഷനില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം പരിഹരിക്കുന്നതാണ് പ്രധാന പ്രവൃത്തികളിലൊന്ന്. പല പതിറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന പ്രശ്‌നമാണിത്.
യാത്രക്കാര്‍ അധികമില്ലാത്ത രാവിലെ 8 മണിക്കും, പകല്‍ 2.30-നും ഇടയിലാണ് കാര്യമായ നവീകരണജോലികള്‍ നടത്തുക. ഇത് മാര്‍ച്ച് 26 വരെ തുടരും.
തടസം നേരിടുന്ന സര്‍വീസുകള്‍
രാവിലെ 7.20-നും, 10.15-നും ഡബ്ലിൻ ഹെസ്റ്റണില്‍ നിന്നും വാട്ടർഫോഡ് വരെ പോകുന്ന സര്‍വീസുകളെ നവീകരണ പ്രവൃത്തികള്‍ ബാധിക്കും. ഈ സര്‍വീസ് കിൽകെന്നി വരെയേ ഇനി ഉണ്ടാകൂ. ഇവിടെ നിന്നും യാത്രക്കാരെ ബസ് വഴിയാണ് പിന്നീട് തോമസ്ടൗൺ, വാട്ടർഫോഡ് എന്നിവിടങ്ങളിലേയ്ക്ക് എത്തിക്കുക.
രാവിലെ 11 മണിക്കും, ഉച്ചയ്ക്ക് 1.05-നും ഉള്ള വാട്ടർഫോഡ് – ഡബ്ലിൻ ഹെസ്റ്റോൺ സര്‍വീസുകളിലേയ്ക്കുള്ള യാത്രക്കാരെ തോമസ്ടൗൺ, വാട്ടർഫോഡ് എന്നിവിടങ്ങളില്‍ നിന്നും ബസുകളില്‍ കിങ്കെന്നി സ്റ്റേഷനില്‍ എത്തിക്കും. ഇനി ഇവിടെ നിന്നുമാണ് ട്രെയിനുകള്‍ ഡബ്ലിൻ ഹെസ്റ്റണിലേയ്ക്ക് പുറപ്പെടുക.
രാവിലെ 9.45-നുള്ള ലൈമേരിക്ക് ജംഗ്ഷൻ – വാട്ടർഫോഡ് ട്രെയിന്‍ കറിക്ക് - ഓൺ - സുയർ വരെയേ ഇനി ഓടൂ. അവിടെ നിന്നും ബസ് മാര്‍ഗം യാത്രക്കാരെ വാട്ടര്‍ഫോര്‍ഡില്‍ എത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us