ഷാനനില്‍ നിന്നും പറക്കാം, നാല് പുതിയ റയ്നെയര്‍ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും

New Update
B

ഗോൾവേ: റെയ്നെയര്‍ ഷാനന്‍ വിമാനത്താവളത്തില്‍ നിന്ന് റോം,വാര്‍സോ, പോസ്നന്‍, മാഡ്രിഡ് എന്നിവിടങ്ങളിലേക്ക് നാല് പുതിയ റൂട്ടുകളാരംഭിക്കും.നാലാമത്തെ വിമാനവും 2026 സമ്മറില്‍ തുടങ്ങും.400 മില്യണ്‍ ഡോളറാണ് ഇതിനായി കമ്പനി നിക്ഷേപിക്കുന്നത്.

Advertisment

ഷാനനില്‍ നിന്ന് റോമിലേക്കും പോസ്നാനിലേക്കുമുള്ള വിമാനങ്ങള്‍ മാര്‍ച്ച് 31 ന് ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തും. മാഡ്രിഡിലേക്കുള്ള വര്‍ഷം മുഴുവനും നീളുന്ന സര്‍വ്വീസുകള്‍ സമ്മര്‍ സീസണില്‍ മാര്‍ച്ച് 31 മുതല്‍ ബുധന്‍, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റും.മാര്‍ച്ച് 30 മുതല്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ വാര്‍സോയിലേക്ക് നാല് വീക്ക്ലി ഫ്ളൈറ്റുകളുണ്ടാകും.നാല് പുതിയ റൂട്ടുകള്‍ക്കൊപ്പം അടുത്ത സമ്മറില്‍ മാഞ്ചസ്റ്റര്‍, അലികാന്റെ, ബാഴ്‌സലോണ-റിയസ്, ലാന്‍സരോട്ട്, മാള്‍ട്ട എന്നീ അഞ്ച് റൂട്ടുകളിലും കൂടുതല്‍ സര്‍വ്വീസുകളുണ്ടാകും.

ഇതോടെ അടുത്ത വര്‍ഷം ഷാനനില്‍ നിന്നുള്ള റയ്നെയറിന്റെ മൊത്തം സമ്മര്‍ ഓഫര്‍ 30 റൂട്ടുകളിലേയ്ക്ക് വ്യാപിക്കും.ഷാനണ്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യുന്ന ഏറ്റവും കൂടിയ സര്‍വ്വീസുകളാണിത്.സമ്മര്‍ മാസങ്ങളിലെ 1,80,000 സീറ്റുകള്‍ ഉള്‍പ്പെടെ 1.4 മില്യണ്‍ സീറ്റുകളാണ് റയ്നെയര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15% വര്‍ദ്ധനവാണിത്.ഷാനണിന്റെ വളര്‍ച്ചയിലുള്ള വിശ്വാസമാണ് ഈ അധിക റൂട്ടുകളെന്ന് റെയ്നെയര്‍ ഗ്രൂപ്പിന്റെ ഇടക്കാല സി ഇ ഒ റേ ഒ ഡ്രിസ്‌കോള്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ചോയ്‌സ് നല്‍കും. എയര്‍ലൈന്‍ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇത് അവസരമൊരുക്കുമെന്നും ഡ്രിസ്‌കോള്‍ പറഞ്ഞു.അയര്‍ലണ്ടിന്റെ പ്രാദേശിക കണക്റ്റിവിറ്റി വളര്‍ത്തുന്നതിനുള്ള വ്യക്തമായ പ്രതിബദ്ധതയാണ് പുതിയ സര്‍വ്വീസുകളെന്ന് സി സി ഒ ജാസണ്‍ മക് ഗിന്നസ് പറഞ്ഞു.

Advertisment