യുകെയ്ക്ക് പിന്നാലെ അയര്‍ലണ്ടും അഭയാര്‍ത്ഥികളോടുള്ള സമീപനം കര്‍ശനമാക്കുന്നു

New Update
V

ഡബ്ലിന്‍ : യു കെയില്‍ അസൈലം നിയമങ്ങള്‍ പരിഷ്‌കരിച്ചതിന് പിന്നാലെ അയര്‍ലണ്ടിലും അഭയാര്‍ത്ഥികളോടുള്ള സമീപനം കര്‍ശനമാക്കുന്നു. ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗനാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.ബ്രിട്ടനെ അഭയാര്‍ത്ഥികള്‍ക്ക് അനാകര്‍ഷകമാക്കുന്നതിനുള്ള പദ്ധതികള്‍ യു കെ ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി കല്ലഗന്റെ ഈ പ്രതികരണം വന്നത്.

Advertisment

അയര്‍ലണ്ടിലെ അഭയാര്‍ത്ഥി സംവിധാനം പരിഷ്‌കരിക്കുന്നതിന് ഈ വര്‍ഷം അവസാനം പുതിയ ബില്‍ പ്രസിദ്ധീകരിക്കും. യുകെയുടെ പുതിയ നയങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

യു കെയേക്കാള്‍ അയര്‍ലണ്ടാണ് അഭയാര്‍ത്ഥികള്‍ക്ക് നല്ലതെന്ന നിലയില്‍ കാര്യങ്ങള്‍ പോകില്ലെന്ന് മന്ത്രി വ്യക്തമാക്കി.യുകെയുടെ നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി പഠിക്കും. തുടര്‍ന്ന് സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

യുകെയുടെ പുതിയ നടപടികള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അഭയാര്‍ത്ഥികളുടെ നീക്കത്തെ ബാധിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.അഭയാര്‍ത്ഥികള്‍ക്ക് യുകെയേക്കാള്‍ എളുപ്പമുള്ള ഓപ്ഷനായി അയര്‍ലണ്ട് മാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

കോര്‍ പ്രൊട്ടക്ഷനിലുള്ള അഭയാര്‍ത്ഥികള്‍ക്ക് ഫാമിലി റീ യൂണിഫിക്കേഷനുള്ള യാന്ത്രിക അവകാശം ഇല്ലാതാക്കുന്നതാണ് യുകെ യുടെ പ്രധാന നടപടികളിലൊന്ന്.ഇതിനും വളരെ മുമ്പ് തന്നെ അയര്‍ലണ്ടിലെ ഫാമിലി റീ യൂണിഫിക്കേഷ നിയമങ്ങള്‍ പുനപ്പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നുവെന്ന് മന്ത്രി അറിയിച്ചു. ഈ പ്രപ്പോസല്‍ ഉടന്‍ മന്ത്രിസഭയില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

Advertisment