മയോയിൽ വീടുകളുടെ ജനലുകൾ തകർത്തു; കൗമാരക്കാരടക്കം 4 പേർ അറസ്റ്റിൽ

New Update
Vgbv

കൗണ്ടി മയോയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് അടക്കമുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നാല് പേര്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് വെസ്റ്റപ്പോർട്ട്, ന്യൂപോർട്ട് എന്നീ പ്രദേശങ്ങളിലെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ ചിലര്‍ തകര്‍ത്തത്.

Advertisment

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെയും, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കൗമാരക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മേല്‍ ക്രിമിനൽ ജസ്റ്റിസ്‌ ആക്ട് 1984 സെക്ഷന്‍ 4 ചുമത്തി. അന്വേഷണം തുടരുകയാണ്.

Advertisment