കോ കാവാൻ, കോ മോനാഗൻ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാര്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി 8 മണിയോടെ കാവാൻ ടൗണില്‍ പട്രോളിങ്ങിനിടെ സായുധസേനയോടൊപ്പം ഗാര്‍ഡ ഒരു വാഹനം നിര്‍ത്തി നടത്തിയ പരിശോധനയിലാണ് നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്. നാല് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡബ്ലിനില്‍ നിന്നും അനധികൃതമായി തട്ടിയെടുത്തതാണെന്നും ഗാര്‍ഡ പറയുന്നു. കാറില്‍ നിന്നും വേറെയും മോഷണവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേരെ ഗാർഡ യൂത്ത് ദിവർഷൻ പ്രോഗ്രാം-ന് അയയ്ക്കും. ഒരാളെ കേസ് ചുമത്തി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.