കാർലോയില്‍ ജനുവരി 31നു പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരായ സുരേഷ് ചെറുകുരിയുടെയും ചിറ്റൂരി ഭാർഗവിന്‍റെയും കുടുംബങ്ങളെ സഹായിക്കാന്‍ കാര്‍ലോയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അഭ്യര്‍ത്ഥിച്ചു. ഇതിനായി സുഹൃത്തുക്കള്‍ ഗോ ഫണ്ട് മി പേജ് തുറന്നിട്ടുണ്ട്.
ഈ പ്രതിസന്ധി ഘട്ടത്തിൽ, മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണച്ച് സംസ്കാരച്ചെലവുകൾക്കും മറ്റ് സാമ്പത്തിക ബാധ്യതകൾക്കും സഹായം നൽകുകയാണ് ലക്ഷ്യമെന്ന് പേജ് ക്രിയേറ്റ് ചെയ്ത വെങ്കട്ട് വുപ്പാല പറഞ്ഞു.
https://www.gofundme.com/f/support-for-the-families-of-bhargav-chitturi-suresh
റാത്തോയിലെ ലെയ്ഗ്ലെ എൻ80യില്‍ വെള്ളിയാഴ്ച്ച പുലർച്ചെ 1.15 ഓടെയാണ് അപകടം നടന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവിനെയും യുവതിയെയും ഗുരുതരമായ പരിക്കുകളോടെ സെന്റ് ലൂക്ക് ജനറൽ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഇവർ മൗണ്ട് ലെൻസ്റ്റര്‍ സന്ദര്‍ശിച്ച് തിരികെ കാർലോ ടൗണിലേക്ക് വരുമ്പോള്‍ ഇവര്‍ യാത്ര ചെയ്തിരുന്ന ഔഡി എ6 കാര്‍ ഒരു മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
നാല് പേരും കാര്‍ലോയില്‍ താമസിക്കുന്നവരാണ്. ഇവരില്‍ മൂന്ന് പേര്‍ സൌത്ത് ഈസ്റ്റ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യര്‍ത്ഥികള്‍ ആയിരുന്നു. ഒരാള്‍ ഇപ്പോഴും അവിടെ പഠനം തുടരുന്നു.