അയർലണ്ടിൽ ഫ്യുവൽ അലവൻസ് വിതരണം ആരംഭിച്ചു; ആഴ്ചയിൽ ലഭിക്കുക 33 യൂറോ

New Update
Nbb

അയര്‍ലണ്ടിലെ 410,000 വീട്ടുകാര്‍ക്ക് ഗുണകരമാകുന്ന ഫ്യുവല്‍ അലവന്‍സ് വിതരണം ആരംഭിച്ചു. വരുന്ന ശൈത്യകാലത്തെ ഊര്‍ജ്ജ ബില്‍ വര്‍ദ്ധനയുടെ സഹായം എന്ന നിലയ്ക്ക് ഇന്നലെ (സെപ്റ്റംബര്‍ 22 തിങ്കള്‍) മുതലാണ് അലവന്‍സ് വിതരണം ആരംഭിച്ചിരിക്കുന്നത്.

Advertisment

ആഴ്ചയില്‍ 33 യൂറോ, അല്ലെങ്കില്‍ രണ്ട് തവണയായി 462 യൂറോ വീതമാണ് അലവന്‍സ് ലഭിക്കുക. 2025 സെപ്റ്റംബര്‍ 22 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള 28 ആഴ്ചകള്‍ക്കിടെയാണ് ഫ്യുവല്‍ അലവന്‍സ് വിതരണം നടത്തുക. ഈ ധനസഹായം ശൈത്യകാലത്ത് ജനങ്ങള്‍ക്ക് വലിയ സഹായമാകുമെന്നും, 2026 ബജറ്റിലും സമാനമായ അലവന്‍സ് ഉണ്ടാകുമെന്നും സാമൂഹികക്ഷേമവകുപ്പ് മന്ത്രി ദാരാ കാളേര്യ പറഞ്ഞു.

ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്നത് ആര്‍ക്കൊക്കെ?

അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമാണ് ഈ ധനസഹായം ലഭിക്കുക. ബാക്കി യോഗ്യതകള്‍ ചുവടെ:

– 66 അല്ലെങ്കില്‍ അതിന് മുകളില്‍ പ്രായമുള്ളവര്‍

– 66 വയസിന് താഴെയുള്ള, പ്രസ്തുത സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ് ലഭിക്കുന്നവര്‍

– ഒറ്റയ്ക്ക് താമസിക്കുന്നവര്‍ (കൂടെ ആളുകള്‍ ഉണ്ടെങ്കിലും അര്‍ഹരാണെങ്കില്‍ സഹായം ലഭിക്കും)

– മീന്‍സ് ടെസ്റ്റിലൂടെ സഹായത്തിന് അര്‍ഹരാകുന്നവര്‍

Advertisment