അയര്‍ലണ്ടില്‍ നിര്യാതയായ മലയാളി സന്യാസിനിയുടെ സംസ്‌കാരം ബുധനാഴ്ച്ച

New Update
H

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിര്യാതയായ കടുത്തുരുത്തി അരുണാശേരി സ്വദേശിയായ മലയാളി സന്യാസിനി സിസ്റ്റര്‍ ജോവാന്‍ കുഴിവേലില്‍ സിഎസ്‌ജെയുടെ (90 വയസ് ) സംസ്‌കാരം ബുധനാഴ്ച്ച നടത്തപ്പെടും. ബുധനാഴ്ച രാവിലെ 11 മണിക്ക് അയര്‍ലണ്ടിലെ റഹേനിയിലെ ഔര്‍ ലേഡി മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടുക.

Advertisment

സിഎസ്‌ജെ സെന്റ് ജോസഫ് കോണ്‍വെന്റ് അംഗമായ സിസ്റ്റര്‍ ജോവാന്‍ കുഴിവേലില്‍ സിഎസ്‌ജെ, ജനുവരി 5 ന് ഡബ്ലിന്‍ രഹേനീ സെന്റ് ജോസഫ്സ് കമ്യുണിറ്റി നഴ്സിംഗ് ഹോമില്‍ വെച്ചാണ് നിര്യാതയായത് .അയർലണ്ടിൽ ഏറെക്കാലത്തെ സേവനത്തിന് ശേഷം വിശ്രമജീവിതത്തിലായിരുന്നു സിസ്റ്റര്‍ ജോവാന്‍.

ചൊവ്വാഴ്ച 13:30 മുതല്‍ 15:30 വരെ രഹേനീ സ്പ്രിംഗ് ഡെയ്ല്‍ റോഡിലെ ജെന്നിംഗ്‌സ് ഫ്യുണറല്‍ ഹോമില്‍ പരേതയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനായി ഭൗതീകദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.

അരുണാശേരി കുഴിവേലില്‍ പരേതരായ എം. വി. ജോണ്‍-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മേരി കുരുവിള പന്തല്ലൂര്‍, ജോണ്‍ ജെ., സെലിന്‍ മാത്യൂ തുരുത്തിമറ്റം, പരേതരായ ഫാ. ജോര്‍ജ് ജെ. കുഴിവേലി എസ്ജെ, മേജര്‍ മാത്യൂ ജെ., പ്രൊഫ. കെ. ജെ. ജോസഫ്.

പരേത ഇന്ത്യയിലും വിദേശത്തുമായി മിഷന്‍ സ്‌കൂളുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisment