അയര്‍ലണ്ടില്‍ നിര്യാതയായ മലയാളി നഴ്‌സ് ഷാന്റി പോളിന്റെ സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച്ച

New Update
Sgsg

ലോംഗ് ഫോര്‍ഡ്: അയര്‍ലണ്ടില്‍ നിര്യാതയായ തൊടുപുഴ സ്വദേശിനിയായ മലയാളി നഴ്‌സ് ഷാന്റി പോളിന്റെ മൃതസംസ്‌കാരശുശ്രൂഷകള്‍ സെപ്റ്റംബര്‍ 29 ന് ലോംഗ്ഫോഡില്‍ നടത്തപ്പെടും.29 ന് തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് പരേതയുടെ വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും.11 മണിക്ക് ലോഗ്ഫോര്‍ഡിലെ മോയ് ഡൗ സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്ക് ശേഷം മോയ് ഡൗ സിമിത്തേരിയിലാണ് സംസ്‌കാരം.

Advertisment

സെപ്റ്റംബര്‍ 28 ഞായറാഴ്ച ബാലിനാലി റോഡിലുള്ള ഗ്ലിസണ്‍സ് ഫ്യുണറല്‍ ഹോമില്‍ ( ഐര്‍കോഡ് എൻ39ഇസി81) പരേതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ പൊതുസമൂഹത്തിനായി ക്രമീകരിച്ചിട്ടുണ്ട്.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മുതല്‍ 7 മണിവരെയാണ് ഭൗതീകദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്നത്.

ലോംഗ്‌ഫോഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്‌ററ്യന്റെ ഭാര്യയും മലയാളി നഴ്സുമായ ഷാന്റി പോള്‍ (52) സെപ്റ്റംബര്‍ 22 തിങ്കളാഴ്ചയാണ് നിര്യാതയായത്.

ഷാന്റി പോളിന്റെ കുടുംബത്തെ സഹായിക്കുന്നതിനും,സംസ്‌കാര ശുശ്രൂഷകള്‍ക്കുമായി ലോംഗ് ഫോര്‍ഡിലെ പൊതുസമൂഹം ഒരു ഗോ ഫണ്ട് മീ ധനസഹായ പദ്ധതി ആരംഭിച്ചിട്ടുണ്ട്.സന്മനസ്സുള്ളവര്‍ക്ക് താഴെയുള്ള ലിങ്ക് വഴി സംഭാവനകള്‍ നല്‍കാവുന്നതാണ്.https://www.gofundme.com/f/in-loving-memory-of-shanty-pauls-funeral-service?attribution_id=sl:988066e4-df08-4707-8b16-25654579b404&lang=en_US&ts=1758559911&utm_campaign=man_sharesheet_tip&utm_content=amp13_c&utm_medium=customer&utm_source=copy_link

രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയില്‍ ആയിരുന്ന ഷാന്റി പോള്‍ ലോംഗ് ഫോര്‍ഡിലെ മിഡ്ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്‌സായി സേവനം അനുഷ്ഠിക്കുകയായിരുന്നു.അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ്.

മുമ്പ് താല ന്യൂ കാസിലില്‍ താമസിച്ചിരുന്ന ഷാന്റി പോള്‍ പീമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്നു. 5 വര്‍ഷമായി കുടുംബം ലോംഗ്‌ഫോര്‍ഡിലാണ് താമസിക്കുന്നത്.

ലോംഗ് ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ച് അംഗമായ ഷാന്റി പോളിന് മൂന്ന് മക്കളാണ്.കോളജ് വിദ്യാര്‍ത്ഥികളായ എമില്‍ അന്ന, എവിന്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അലാന.

Advertisment