കോര്‍ക്ക് ലെ ഒരു അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഗാര്‍ഡായി കൊലപതാക അന്വോഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് 31 കാരിയായ യുവതിയുടെ മൃതദേഹം മാലോവിലെ ബ്രൈഡ്‌വെൽ ലെയ്‌നിലെ ബെൽഫ്രിയിലുള്ള അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസിസ്റ്റന്റ് സ്റ്റേറ്റ് പാഥോളജിസ്റ്റ് ഡോ. മാർഗറ്റ് ബോൾസ്റ്റർ നടത്തിയ പരിശോധനയുടെ ഫലങ്ങൾ പ്രകാരം, കിൻസെയിലിൽ നിന്നുള്ള പൗല കാന്റിയുടെ മരണം ക്രിമിനൽ പ്രവർത്തനത്തിന്റെ ഫലമായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പോസ്‌റ്റ്‌മോർട്ടം ഫലം പുറത്തു വിട്ടിട്ടില്ലെങ്കിലും കാൻ്റിയുടെ നെഞ്ചിൽ കുത്തേറ്റതാണെന്ന് സ്ഥിരീകരിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ഗാർഡ സാങ്കേതിക വിദഗ്ധർ നടത്തിയ വിശദമായ പരിശോധനക്ക് ശേഷം അപ്പാർട്ട്മെൻ്റ് സീൽ ചെയ്തിട്ടുണ്ട്.
ഷോൾഡേഴ്സ് ലെയിനിലെ ഒരു രണ്ടാമത്തെ പ്രോപ്പർട്ടിയും സാങ്കേതിക പരിശോധനയ്ക്കായി സീൽ ചെയ്തു.
കേസിന്റെ ഗൗരവം പരിഗണിച്ച്, മല്ലോ ഗാർഡ സ്റ്റേഷനിൽ ഒരു പ്രത്യേക ഇൻസിഡന്റ് റൂം സ്ഥാപിച്ചിട്ടുണ്ട്. അനേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിതായി ഗാര്‍ഡ വൃത്തങ്ങള്‍ അറിയിച്ചു.