New Update
/sathyam/media/media_files/2025/05/07/6xKg9XmJo6Wdzl0VtiOE.jpg)
കൗണ്ടി ലൂവിൽ ഗാർഡ ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് വീഴ്ത്തിയ ആൾ പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അഡ്രീയിലെ ക്ലോൻമോർ എസ്റ്റേറ്റിൽ റോഡരികിൽ പാർക്ക് ചെയ്ത ഒരു വാൻ പരിശോധിക്കാൻ ചെന്ന ഗാർഡ ഉദ്യോഗസ്ഥന് നേരെ വാഹനം ഓടിച്ച് ഇടിച്ചു വീഴ്ത്തിയത്. തുടർന്ന് സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ദ്രോഗഡയിലെ ഔർ ലേഡി ഓഫ് ലോർഡേസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.
Advertisment
സംഭവത്തിൽ അന്വേഷണം നടത്തിയ ഗാർഡ തിങ്കളാഴ്ചയാണ് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ദൃക്സാക്ഷികളായവരോ , സിസിടിവി ഫുട്ടേജ് കൈവശം ഉള്ളവരോ അടുത്തുള്ള സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു:
അർഡി ഗാർഡ സ്റ്റേഷൻ ഓൺ 041 6871330
ഗാർഡ കോൺഫിഡൻ ഷ്യൽ ലൈൻ ഓൺ 1800 666 111
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us