ഡബ്ലിനിൽ ഗാർഡ ഉദ്യോഗസ്ഥൻ മോട്ടോർസൈക്കിൾ ഇടിച്ച് മരിച്ച സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മോട്ടോർസൈക്കിൾ യാത്രികൻ മരിച്ചു

New Update
Hxhcjvi

ഗാര്‍ഡ കൊല്ലപ്പെട്ട മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മോട്ടോര്‍സൈക്കിള്‍ യാത്രികന്‍ മരിച്ചു. ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണമെന്ന് ഗാര്‍ഡ വക്താവ് അറിയിച്ചു.

Advertisment

കൗണ്ടി ഡബ്ലിനില്‍ വാഹനപരിശോധനയ്ക്കിടെ മെയ് 11-നാണ് ഗാര്‍ഡ ഉദ്യോഗസ്ഥനായിരുന്ന കെവിൻ ഫ്ലാറ്ലെ മോട്ടോര്‍സൈക്കിളിടിച്ച് മരിച്ചത്. സംഭവത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്നയാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇദ്ദേഹമാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്.