ഡബ്ലിനിൽ സ്ത്രീയെ അക്രമിച്ചെന്ന് പരാതി; ഗാർഡ സൂപ്രണ്ട് കോടതിയിൽ ഹാജരായി

New Update
Ggghb

ഡബ്ലിനില്‍ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ ഗാര്‍ഡ സൂപ്രണ്ടിനെ കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ചയാണ് ഫീനികിസ് പാര്‍ക്കില്‍ താമസിക്കുന്ന ഗവിന് ഒ ’റിയില്ല്യ എന്ന ഗാര്‍ഡ സൂപ്രണ്ടിനെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയത്.

Advertisment

2023 ഓഗസ്റ്റ് 26-ന് Strand Street Great-ല്‍ വച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ സ്ത്രീയെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി. പരാതിയില്‍ ഗാര്‍ഡ ഓംബുഡ്‌സ്മാനാണ് അന്വേഷണം നടത്തിയത്. നോൺ ഫാറ്റൽ ഓഫൻസസ് എഗൈൻസ്റ്റ് ദി പേഴ്സൺ ആക്ട് പ്രകാരമുള്ള കുറ്റമാണ് ഉദ്യോഗസ്ഥന് മേല്‍ ചുമത്തിയിരിക്കുന്നവയിലൊന്ന്. പരമാവധി ആറ് മാസമാണ് കുറ്റം തെളിഞ്ഞാലുള്ള ശിക്ഷ.

കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഏപ്രില്‍ 7-ലേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ അന്നേദിവസം ആരോപണവിധേയന്‍ ഹാജരാകണമെന്നില്ലെന്ന് പ്രോസിക്യൂഷന് നിര്‍ബന്ധമില്ലാത്തതിനാല്‍ ഇളവ് നല്‍കുന്നതായി ജഡ്ജ് വ്യക്തമാക്കി. വാദം തുടങ്ങുന്ന തീയതി അന്ന് തീരുമാനിക്കും

Advertisment