ഡബ്ലിൻ നഗരത്തിൽ കുപ്പി പൊട്ടിച്ച് ഗാർഡയുടെ കൈയിൽ കുത്തി

New Update
Ggghb

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഗാര്‍ഡ ഉദ്യോഗസ്ഥന് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ഡബ്ലിന്‍ 1-ലെ അബ്ബേയ് സ്ട്രീറ്റിൽ വച്ച് അക്രമി കുപ്പി പൊട്ടിച്ച് ഗാര്‍ഡ ഉദ്യോഗസ്ഥന്റെ കൈയില്‍ പലവട്ടം കുത്തുകയായിരുന്നു. ഇദ്ദേഹത്തെ മാറ്റർ മിശേരിക്കോർഡിളെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ  എത്തിച്ച് ചികിത്സ നല്‍കി. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഗാര്‍ഡയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

Advertisment

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

നഗരത്തിലെ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ‘ഓപ്പറേഷന്‍ സിറ്റിസണി’ന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്നു അക്രമത്തിനിരയായ ഗാര്‍ഡ ഉദ്യോഗസ്ഥര്‍. കൊള്ള നടത്തിയതില്‍ പങ്കുണ്ടെന്ന് സംശയിച്ച രണ്ടുപേരെ ഈ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സമീപിക്കുകയും, അവരിലൊരാള്‍ കുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥനെ കുത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.