മുന്നറിയിപ്പുമായി ഗാര്‍ഡയും മെറ്റ് ഏറാനും , അശ്രദ്ധമായി വാഹനം ഡി ഫ്രോസ്റ്റ് ചെയ്യുന്നത് 2,000 യൂറോ വരെ പിഴ ലഭിക്കാവുന്ന കുറ്റം

New Update
V

ഡബ്ലിന്‍: വിന്ററില്‍ റോഡ് നിയമം അവഗണിക്കുന്നതിനെതിരെ കാലാവസ്ഥാ നിരീക്ഷകരും ഗാര്‍ഡയും ഗതാഗത വകുപ്പും ഐറിഷ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ശൈത്യകാലത്ത് സാധാരണയായി കാണുന്ന ശീലത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഉപദേശം. അശ്രദ്ധമായി വാഹനം ഡി ഫ്രോസ്റ്റ് ചെയ്യുന്നത് 2,000 യൂറോ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു

Advertisment

അടുത്ത ആഴ്ച അയര്‍ലണ്ടില്‍ കൊടും തണുപ്പായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.സ്‌നോ,ഐസ്, മൂടല്‍മഞ്ഞ്, ഇടിമിന്നല്‍ എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

രാത്രിയിലെ കുറഞ്ഞ താപനില കാരണം മഞ്ഞ് മൂടിയ വിന്‍ഡ്സ്‌ക്രീനുകളാകും കാറിനുണ്ടാവുക.കാറുകള്‍ ഡീഫ്രോസ്റ്റ് ചെയ്യുന്ന സാധാരണ രീതി ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടാക്കുന്നതാണെന്ന് മുന്നറിയിപ്പ് പറയുന്നു.

ചില ഡ്രൈവര്‍മാര്‍ വാഹനം ചൂടാക്കാന്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കും. തുടര്‍ന്ന് വാഹനം ചൂടാകുന്നതുവരെ മറ്റവിടെയെങ്കിലും പോയി കാത്തിരിക്കും.ഇങ്ങനെ ചെയ്യുന്നത് 1,000 മുതല്‍ 2,000 യൂറോ വരെ പിഴയോ മൂന്ന് മാസം വരെ തടവോ ലഭിക്കാന്‍ ഇടയാക്കുന്ന കുറ്റമാണ്.ഹീറ്റിംഗിനായി എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കാര്‍ അനാഥമായിടുന്നത് നിയമവിരുദ്ധമാണ്.

1963ലെ റോഡ് ട്രാഫിക് ചട്ടങ്ങളിലെ 87ാം ചട്ടം പ്രകാരം വാഹനത്തിന്റെ ഓടിക്കുന്നില്ലെങ്കില്‍ പൊതുനിരത്തില്‍ വാഹനം ഉപേക്ഷിക്കുന്നത് കുറ്റകരമാണെന്ന് ഗതാഗത വകുപ്പ് വക്താവ് സ്ഥിരീകരിച്ചു.എന്നാല്‍ പിഴ ചുമത്തുന്നത് ഗാര്‍ഡയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്ന് വക്താവ് ചൂണ്ടിക്കാട്ടി.

നിയമപരമായ പ്രശ്‌നങ്ങള്‍ക്കപ്പുറം വാഹനം ആളില്ലാതെ സ്റ്റാര്‍ട്ട് ചെയ്തിടുന്നത് കള്ളന്മാര്‍ക്ക് കാര്യം എളുപ്പമുള്ളതാക്കുമെന്ന് എ എ അയര്‍ലന്‍ഡും മുന്നറിയിപ്പ് നല്‍കുന്നു.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ കാറില്‍ത്തന്നെ ഇരിക്കുക. കാര്‍ മോഷ്ടാക്കള്‍ക്ക് മഞ്ഞുമൂടിയ സമയം വളരെ ഇഷ്ടപ്പെട്ടതാണ്.എല്ലാ ശൈത്യകാലത്തും നിരവധി കാറുകള്‍ മോഷ്ടിക്കപ്പെടാറുണ്ട്. ഉടമകള്‍ ഡീഫ്രോസ്റ്റ് ആകുന്നതുവരെ കാത്തിരിക്കാൻ വീടിനുള്ളിലേക്ക് പോകുന്ന സമയത്ത് കാറുമായി കള്ളന്മാര്‍ കടക്കാനിടയുണ്ടെന്നും എ എ വെബ്‌സൈറ്റ് പറയുന്നു

Advertisment