കോ കെറിയിൽ നിന്നും കാണാതായ മിഖായേൽ ഗൈൻ കൊല്ലപ്പെട്ടതാകാം എന്ന സംശയത്തിൽ ഗാർഡ. മാർച്ച് 20-ന് കേന്മാരെയിൽ വെച്ചാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. കർഷകനായ മൈക്കലിനെ കണ്ടെത്താൻ നിരവധി അന്വേഷണങ്ങളും, ദൃക്സാക്ഷികളുമായി ബന്ധപ്പെടലും, സിസിടിവി പരിശോധിക്കലും നടത്തിയ ശേഷവും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കേന്മാരെയിലെ സെൻട്ര എന്ന കടയില്‍ നിന്നും ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതായാണ് 56-കാരനായ മൈക്കലിന്റെ അവസാന സിസിടിവി ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഇവിടെ നിന്നും തന്റെ ടൊയോട്ട ആർഎവി4 കാറെടുത്ത് പോയ മൈക്കിനെ പിന്നീട് കണ്ടിട്ടില്ല. 152 കെവൈ 366 രജിസ്ട്രേഷന് ബ്രോണ്‍സ് നിറമുള്ള കാര്‍ പിന്നീട് കറിഗ് ഈസ്റ്റിൽ എൻ17ന് സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
5 അടി 10 ഇഞ്ച് ഉയരം, സ്റ്റോക്കി ബിൽഡ് ആയ ശരീരം, ബ്രൗണ്‍/ഗ്രേ നിറത്തിലുള്ള, കട്ടിയുള്ള, അലങ്കോലമായിക്കിടക്കുന്ന മുടി എന്നിവയാണ് മൈക്കിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. കാണാതാകുമ്പോള്‍ ഒരു ഓറഞ്ച് വൂളി തൊപ്പി, കറുത്ത നിറത്തിലുള്ള കമ്പിളി ബനിയന് പോലുള്ള വസ്ത്രം, നീല നിറത്തിലുള്ള ജീന്‍സ്, കറുത്ത ബൂട്ട്സ് എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.
നേരത്തെ നൽകിയ അപ്പീലിൽ ഗാർഡയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നവരോ, ഭയമോ മറ്റോ കാരണം അറിയാവുന്ന കാര്യങ്ങൾ പറയാൻ മടിക്കുന്നവരോ തങ്ങളെ ഉടൻ ബന്ധപ്പെടണമെന്നും, വിവരം നൽകുന്നയാളിന്റെ പേരും മറ്റു വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും ഗാർഡ അറിയിച്ചു.
മൈക്കലിനെ പറ്റി എന്തെങ്കിലും സൂചനയോ, അറിവോ, ഇദ്ദേഹം പതിഞ്ഞ സിസിടിവി ഫൂട്ടേജുകളോ ലഭിക്കുന്നവര്‍ ഉള്ളവര്‍ ഉടൻ തന്നെ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥന:
കിള്ളാർണേ ഗാർഡ സ്റ്റേഷൻ on 064 667 1160
ഗാർഡ കോൺഫിഡൻ ഷ്യൽ ലൈൻ അറ്റ് 1800 666 111