ഡോണഗലിലെ പള്ളി തീപിടിത്തത്തിൽ നശിച്ചത് അട്ടിമറിയല്ലെന്ന് ഗാർഡ

New Update
Bcghvg

കൗണ്ടി ഡോണഗലിലെ ജനകീയമായ പള്ളി തീപിടിത്തത്തില്‍ നശിച്ച സംഭവം അട്ടിമറിയല്ലെന്ന് ഗാര്‍ഡ. ഏപ്രില്‍ 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഗാത്ത് ഡോഭൈറിലെ സെന്റ് മേരിസ് ചർച്ചിന് തീപിടിച്ചത്. ഇന്നലെ രാവിലെ 4 മണിയോടെയുണ്ടായ തീപിടിത്തത്തില്‍ പള്ളി പൂര്‍ണ്ണമായും നശിച്ചു.

Advertisment

സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ, തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നാണ് നിലവിലെ നിഗമനം എന്ന് അറിയിച്ചു. സാങ്കേതിക പരിശോധന നടത്തിയ ശേഷമാണ് പ്രതികരണം.

അതേസമയം പള്ളി പുനര്‍നിര്‍മ്മിക്കുമെന്ന് ഗ്വീഡർ ഇടവക വ്യക്തമാക്കിയിരുന്നു. ഇതിനുള്ളപണം കണ്ടെത്തുന്നതിനായുള്ള ഗോ ഫണ്ട്‌ മീ കാംപെയിന്‍ ഇതിനകം 120,000 യൂറോ കണ്ടെത്തിയിട്ടുണ്ട്. പണം സമാഹരിക്കാനായി ഗായകനായ ഡാനിയേൽ ഒ ’ഡോണ്ണേലിന്റെ നേതൃത്വത്തില്‍ കണ്‍സേര്‍ട്ടും നടത്തിയിരുന്നു.

1880-ലെ വെള്ളപ്പൊക്കത്തില്‍ പള്ളി പൂര്‍ണ്ണമായും നശിക്കുകയും അഞ്ച് ഇടകക്കാര്‍ മരിക്കുകയും ചെയ്ത ശേഷം 1972-ല്‍ ഉര്‍ന്ന പ്രദേശത്ത് പള്ളി പുനര്‍നിര്‍മ്മിക്കുകയായിരുന്നു