/sathyam/media/media_files/2026/01/12/v-2026-01-12-04-20-24.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ കുട്ടികളെ കേന്ദ്രീകരിച്ച് വാട്ട്‌സാപ്പുകളില്‍ പുതിയ തട്ടിപ്പുമായി ക്രിമിനലുകള്‍. ഇതിനെതിരെ ഗാര്‍ഡ രക്ഷിതാക്കള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കി.കുട്ടികള്‍ അച്ഛന് അയക്കുന്നതെന്ന നിലയിലാണ് സന്ദേശമെത്തുന്നത്.
കില്‍കെന്നിയിലാണ് ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. കില്‍കെന്നി ഗാര്‍ഡ ഫേസ്ബുക്കിലൂടെയാണ് ഈ തട്ടിപ്പിനെക്കുറിച്ച് സൂചന നല്‍കിയത്. കുറച്ച് സമയം മുമ്പ് ഒരാള്‍ക്ക് ഈ സന്ദേശം ലഭിച്ചു. സ്വാഭാവികമായും ആ സന്ദേശം സംബന്ധിച്ച് അയാളില്‍ സംശയമുണ്ടാക്കി. കാരണം അയാളുടെ കുട്ടിക്ക് ഫോണ്‍ വാങ്ങാന്‍ പോകാനുള്ള പ്രായമില്ലായിരുന്നു.കുട്ടി ഒരു പുതിയ ഫോണ്‍ വാങ്ങിയെന്നും വാട്ട്‌സാപ്പില്‍ മെസ്സേജ് അയക്കാനുമാണ് അച്ഛനോട് ആവശ്യപ്പെടുന്നത്.
സന്ദേശം ഇങ്ങനെയാകും: ‘അച്ഛാ, ഞാന്‍ ഇപ്പോള്‍ ഈ പുതിയ നമ്പരാണ് ഉപയോഗിക്കുന്നത്.എനിക്ക് പുതിയ ഫോണുണ്ട്. അത് സേവ് ചെയ്ത ശേഷം വാട്ട്‌സ്ആപ്പ് സന്ദേശം അയയ്ക്കാമോ’.
ഈ സന്ദേശം ലഭിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഈ മെസ്സേജിനോട് പ്രതികരിച്ചാല്‍ മറുപക്ഷത്തുനിന്നും ഫോണിനായി പണം ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us