ഡബ്ലിനിൽ 185,000 യൂറോയുടെ കള്ളനോട്ടുകൾ പിടികൂടി ഗാർഡ

New Update
Hsbsb

ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ 185,000 യൂറോയോളം മൂല്യം വരുന്ന കള്ളനോട്ടുകള്‍ പിടികൂടി. വെള്ളിയാഴ്ച ഡബ്ലിന്‍ 8-ലെ ഒരു വീട്ടില്‍ വാറന്റുമായി എത്തി നടത്തിയ തിരച്ചിലിലാണ് 50 യൂറോയുടെ 3,965 കള്ളനോട്ടുകള്‍ ഗാര്‍ഡ പിടിച്ചെടുത്തത്. ഇവ വിദഗ്ദ്ധ പരിശോധനയ്ക്കായി ഗാര്‍ഡയുടെ ഡോക്യുമെന്റ് ആൻഡ് ഹാൻഡ്‌വ്രിതിംഗ് Section-ന് കൈമാറും.

Advertisment

അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

വലിയ വില വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചിലര്‍ പണമായി തന്നെ വില നല്‍കാന്‍ തയ്യാറായാല്‍, അത് കള്ളനോട്ടുകള്‍ ആയേക്കാമെന്നും, ഇത്തരം അവസരങ്ങളില്‍ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വലിയ തുകകള്‍ ഓണ്‍ലൈന്‍ വഴി കൈപ്പറ്റുകയാണ് ഉചിതം. കള്ളനോട്ടുകള്‍ ലഭിച്ചാല്‍ ഉടന്‍ ഗാര്‍ഡയെ വിവരമറിയിക്കുകയും വേണം.

Advertisment