ഗാർഡകൾക്ക് ഇനി ടേസറുകളും ആയുധം; ഡബ്ലിൻ അടക്കമുള്ള ഇടങ്ങളിൽ ഈയാഴ്ച തന്നെ പദ്ധതി നടപ്പാക്കും

New Update
J

രാജ്യത്ത് ഡ്യൂട്ടിയിലുള്ള ഗാര്‍ഡകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവായ സാഹചര്യത്തില്‍, യൂണിഫോമിലുള്ള ഗാര്‍ഡകള്‍ക്ക് ടേസറുകള്‍ നല്‍കാന്‍ തീരുമാനം. ഈയാഴ്ച തന്നെ ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെന്നി എന്നിവിടങ്ങളിലെ 128 ഗാര്‍ഡകള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ടേസറുകള്‍ നല്‍കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗാന്‍ മന്ത്രിസഭയില്‍ വ്യക്തമാക്കി.

Advertisment

അക്രമികളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ടേസര്‍ (ടേസ്ർ) എന്ന ഉപകരണം, അപകടകരമല്ലാത്ത രീതിയില്‍ വൈദ്യുതി പ്രവാഹം ഏല്‍പ്പിച്ച് അക്രമിയെ താല്‍ക്കാലികമായി കീഴ്‌പ്പെടുത്താന്‍ സഹായിക്കുകയാണ് ചെയ്യുക.

പൊതുസ്ഥലത്തെ ക്രമാസമാധാന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിന് ടേസറുകള്‍ വലിയ രീതിയില്‍ ഉപകാരപ്പെടുമെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ഗാര്‍ഡകള്‍ക്ക് ആയുധം നല്‍കുക എന്നതിലുപരി, അവരെ സുരക്ഷിതരാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക സാഹചര്യങ്ങളില്‍ ടേസറുകളുടെ ഉപയോഗം ആവശ്യമാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പറഞ്ഞു. അവയുടെ ഉപയോഗത്തിന് കര്‍ശന മാനദണ്ഡങ്ങളുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment