ലിമറിക്കിൽ അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്യാൻ ടേസർ പ്രയോഗിച്ച് ഗാർഡ

New Update
Vgbv

ലിമറിക്കില്‍ നാശനഷ്ടം സൃഷ്ടിച്ച ആള്‍ക്ക് നേരെ ടേസര്‍ ഉപയോഗിച്ച് ഗാര്‍ഡ. ചൊവ്വാഴ്ച ലിമറിക്ക് സിറ്റിയിലെ മൗണ്ട് കേന്നേത് പ്ലേസ് പ്രദേശത്ത് പ്രശ്‌നം സൃഷ്ടിച്ച ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുന്നതിനായി ഗാര്‍ഡ ടേസര്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

Advertisment

ഈയിടെയാണ് ഡ്യൂട്ടിക്കിടെ ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി ഗാര്‍ഡകള്‍ക്ക് ടേസറുകള്‍ നല്‍കിയത്.

സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനാണ് അറസ്റ്റിലായത്. ഇയാളെ ബുധനാഴ്ച ലിമറിക് ജില്ലാ കോടതിയില്‍ ഹാജരാക്കി.

ലിമറിക്കില്‍ തന്നെ നടന്ന മറ്റൊരു സംഭവത്തില്‍ ഗാർയോവെനിലെ ഒരു വീട്ടില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിലെ പ്രതിയെയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.

Advertisment