അയര്‍ലണ്ടിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ആഗോള ഫണ്ടിംഗില്‍ വന്‍ കുറവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
77777

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ആഗോള ഫണ്ടിംഗില്‍ വന്‍ തോതില്‍ കുറവുണ്ടായെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം ലഭിച്ചെങ്കിലും 5 മില്യണിലേറെ മൂല്യമുള്ള ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞു.

Advertisment

ഐറിഷ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസോസിയേഷനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 245 മില്യണ്‍ യൂറോയായിരുന്നു ആഗോള ഫണ്ടിംഗ്.ഇത് അവസാന പാദത്തില്‍ 17 ശതമാനം കുറഞ്ഞ് 204 മില്യണായി.

ടെക് ഫണ്ടിംഗിനെയും ബാധിച്ചു

അയര്‍ലണ്ടിലെ മൊത്തത്തിലുള്ള ടെക് ഫണ്ടിംഗിനെയും ഇത് പ്രതികൂലമായി ബാധിച്ചു. 12 മാസങ്ങളിലായി 1.35 ബില്യണ്‍ യൂറോ ഈ വിധത്തില്‍ സമാഹരിക്കാനായുള്ളു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2 ശതമാനം വര്‍ധനവാണുണ്ടായത്.2023ലെ മൊത്തം ആഗോള ഫണ്ടിംഗിന്റെ മൂന്നില്‍ രണ്ടും ടെക് എസ് എം ഇ കളിലേക്കുള്ളതായിരുന്നു.1.35 ബില്യണ്‍ യൂറോയുടെ 55 ശതമാനവും (745മി.)എട്ട് കമ്പനികളിലേക്കാണെത്തിയത്.

അഞ്ച് മില്യണ്‍ യൂറോ മുതല്‍ 10 മില്യണ്‍ വരെയുള്ള സംരംഭങ്ങളെയാണ് ഏറ്റവും മോശമായി ബാധിച്ചത്. ഇവയ്ക്കുള്ള ഫണ്ടിംഗ് 50 ശതമാനമാണ് കുറഞ്ഞത്.65മില്യണ്‍ യൂറോയില്‍ നിന്നും 32 മില്യണ്‍ യൂറോയായാണ് കുറഞ്ഞത്.പത്ത് മില്യണ്‍ യൂറോ മുതല്‍ 30 മില്യണ്‍ വരെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയും ഇത് ദോഷകരമായി ബാധിച്ചു.മുന്‍ കാലത്തെ അപേക്ഷിച്ച് ഇവയ്ക്കുള്ള ധനസഹായം പകുതിയോളം കുറഞ്ഞു.

5 മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെയുള്ള ഡീലുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ നാലിലൊന്ന് (26%) കുറവുണ്ടായെന്ന് അസോസിയേഷന്‍ പറഞ്ഞു. 2022ല്‍ 142 മില്യണ്‍ യൂറോയായിരുന്നത് 105.5 മില്യണ്‍ യൂറോയായാണ് കുറഞ്ഞത്.

ചെറുകിട സംരംഭങ്ങള്‍ക്ക് ഫണ്ടിന് പ്രശ്നമുണ്ടായില്ല

അതേ സമയം 5 മില്യണില്‍ താഴെ മൂല്യമുള്ള ചെറു ഡീലുകളിലേയ്ക്ക് ഫണ്ടിംഗ് കൂടുതലായെത്തി.മൂന്ന് മില്യണ്‍ മുതല്‍ 5 മില്യണ്‍ വരെയുള്ള സംരംഭങ്ങള്‍ക്കുള്ള ഫണ്ടിംഗില്‍ 2022ന്റെ അവസാന പാദത്തില്‍ മൂന്നിലൊന്ന് (36%) വര്‍ദ്ധനവുണ്ടായി. അതേസമയം, 1 മില്യണ്‍ മുതല്‍ 3 മില്യണ്‍ യൂറോ വരെയുള്ളവയ്ക്കുള്ള ഫണ്ടിംഗില്‍ 170 ശതമാനം വര്‍ധിച്ചു.63.7 മില്യണായാണ് ഉയര്‍ന്നത്.

ഒരു മില്യണില്‍ താഴെയുള്ള ഡീലുകളില്‍ 8 ശതമാനം വര്‍ധനയുമുണ്ടായി. സീഡ് ഫണ്ടിംഗും മികച്ച പ്രകടനമുണ്ടായി. ഇതില്‍ 58 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ആറ് മാസമായി അയര്‍ലണ്ടിലും ആഗോളതലത്തിലും ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വെഞ്ച്വര്‍ ഫണ്ടിംഗിലും കുത്തനെ ഇടിവുണ്ടായി.
963 മില്യണ്‍ യൂറോയാണ് ആഗോള ഫണ്ടിംഗ് ഉണ്ടായത്.രണ്ടാം പകുതിയില്‍ ഇത് 394 മില്യണ്‍ യൂറോയായി കുറഞ്ഞു.

മികച്ച 5ഡീലുകള്‍

ഇ വി ചാര്‍ജര്‍ കമ്പനിയായ ഈസി ഗോ (30മില്യണ്‍),ലൈഫ്-സയന്‍സ് സ്ഥാപനമായ ലൂമാ വിഷന്‍(20മി.),സോഫ്‌റ്റ്വെയര്‍ സ്ഥാപനങ്ങളായ ക്ലൗഡ്സ് മിത്ത് (10മി.), അല്‍വൈറസ്(5.5മി.),പാര്‍സല്‍ ഡെലിവറി കമ്പനിയായ ഓഹ് പോഡ് എന്നിവയാണ് ഈ കാലയളവിലെ മികച്ച ഫണ്ടിംഗ് ഡിയലുകളെന്ന് ഐ വി സി എ ചെയര്‍പേഴ്‌സണ്‍ ഡെനിസ് സിദ്ധു പറഞ്ഞു.

startup-funding
Advertisment