/sathyam/media/media_files/Kl8wOlr1r9SkpMpg2664.jpg)
ഡബ്ലിന്‍ : ഭവനനിര്‍മ്മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ വിദേശത്തുള്ള ഐറിഷ് തൊഴിലാളികളെ തിരികെ വിളിക്കാന്‍ സര്‍ക്കാര്‍ കാമ്പെയിന്‍ നടത്തുന്നു.അയര്‍ലണ്ടില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ നാട്ടിലേയ്ക്ക് തിരിച്ചെത്തൂ… സഹായിക്കൂ… എന്നതാണ് കാമ്പെയിന്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസാണ് ഈ ആഹ്വാനവുമായി രംഗത്തുവന്നത്.
മുന്‍കാലങ്ങളില്‍ നിര്‍മ്മാണ മേഖലയില്‍ ജോലിയില്ലാത്തതിനാല്‍ നാടുവിട്ടുപോയ ഐറിഷ് തൊഴിലാളികളെയാണ് കാമ്പെയിന്‍ ലക്ഷ്യമിടുന്നത്. സമ്പദ്വ്യവസ്ഥ തകര്‍ന്ന വേളയില്‍ ഇവിടെ ജോലിയണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അയര്‍ലണ്ട് വളരെ മാറി.വളരെ മികച്ച നിലയിലാണ് നമ്മുടെ രാജ്യമെന്ന് കാമ്പെയിന്‍ വിശദീകരിക്കുന്നു
അയര്‍ലണ്ടില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യാന്‍ 50,000 പേരെ കൂടി ആവശ്യമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമീപകാലത്തെ ‘കരിയേഴ്‌സ് ഇന്‍ കണ്‍സ്ട്രക്ഷന്‍’ പഠനം കണ്ടെത്തിയിരുന്നു. ഇത്രയും തൊഴിലാളികളെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടാണ്. അതിനാല്‍ എല്ലാ കോണുകളില്‍ നിന്നും തൊഴിലാളികള്‍ വരേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
വിദ്യാഭ്യാസ, രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വാഷിംഗ്ടണ്‍ ഡിസി, ബോസ്റ്റണ്‍ എന്നിവിടങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തിന് മുന്നോടിയായാണ് മന്ത്രിയുടെ കാമ്പെയിന്‍.
നാട്ടില്‍ വന്ന് വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കണമെന്ന് വിദേശത്ത് നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവരോട് മന്ത്രി കാമ്പെയിനിലൂടെ അഭ്യര്‍ഥിക്കുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക്, സിഡ്‌നി തുടങ്ങിയ നഗരങ്ങളിലെ തൊഴിലാളികളോട് അയര്‍ലണ്ടിലും നല്ല ശമ്പളമുള്ള ജോലികള്‍ ലഭ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു.
‘ഇപ്പോള്‍ നിങ്ങളെ നാടിന് ആവശ്യമാണ്. വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ നിങ്ങള്‍ തിരിച്ചുവരണം. നല്ല ശമ്പളമുള്ള, വിശ്വസനീയമായ ജോലികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഇവിടെ അവസരമുണ്ട്’ മന്ത്രി ഹാരിസ് പറഞ്ഞു.
സ്‌കൂളുകളില്‍ കണ്‍സ്ട്രക്ഷന്‍ കരിയര്‍ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ’അപ്രന്റീസ്ഷിപ്പുകള്‍ക്കായി സൈന്‍ അപ്പ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നിരുന്നാലും നിര്‍മ്മാണ വ്യവസായത്തിലെ കുറഞ്ഞ ഇടപെടലിലും സെക്കന്ററി സ്‌കൂളില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പുകള്‍ സംബന്ധിച്ചും സര്‍ക്കാരിന് ഇപ്പോഴും ആശങ്കയുണ്ട്. നിര്‍മാണമേഖലയില്‍ അനിശ്ചിതത്വമുണ്ടെന്ന് രക്ഷിതാക്കള്‍ അറിയിച്ചതും ഗൗരവകരമാണ്’ മന്ത്രി പറഞ്ഞു.
.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us