/sathyam/media/media_files/2025/10/22/tcc-2025-10-22-04-08-43.jpg)
അയര്‍ലണ്ടിലെ സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത- പബ്ലിക് സർവീസ് ഒബ്ലികഷൻ (പി എസ് ഒ) കുറയ്ക്കുന്നതോടെ ഡിസംബര്‍ മുതല്‍ രാജ്യമെങ്ങും വൈദ്യുതിക്ക് വില കുറയും. ഡിസംബര്‍ 1 മുതല്‍ ഈ ഇനത്തിലെ നികുതിയില്‍ കുറവ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ച നികുതി 2026 സെപ്റ്റംബര്‍ 30 വരെ തുടരുമെന്നും കമ്മീഷൻ ഫോർ ദി റെഗുലേഷൻ ഓഫ് ഉറ്റലിറ്റീസ് (സി ആർ യു) വ്യക്തമാക്കി.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള പി എസ് ഒ ഡിസംബര്‍ 1 മുതല്‍ മാസം 1.46 യൂറോ ആയി കുറയും. ചെറുകിട വാണിജ്യ ഉപയോക്താക്കള്‍ക്ക് ഇത് 5.65 യൂറോയായും കുറയും. നിലവില്‍ ഇത് യഥാക്രമം 2.01 യൂറോയും, 7.77 യൂറോയുമാണ്.
രാജ്യത്തെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് വേണ്ടി ഫണ്ട് ലഭ്യമാക്കാണ് പി എസ് ഒ എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഉപയോഗിക്കുന്നത്. എന്നാല്‍ ഹോള്‍സെയില്‍ വൈദ്യുതിയുടെ വില ഉയര്‍ന്നതോടെ ഈ പദ്ധതികള്‍ക്കായി ആവശ്യത്തലധികം പണം ലഭിക്കാന്‍ ആരംഭിച്ചതോടെയാണ് PSO കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈയിടെയായി പല വൈദ്യുതി കമ്പനികളും നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ, നികുതിയിലെ ഈ കുറവ് ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.