അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ഇനി നല്ല കാലം…

New Update
F

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് നല്ല ഇനി നല്ല കാലം. കഴിഞ്ഞ നാല് വര്‍ഷങ്ങളോളമായി സ്വകാര്യമേഖലയില്‍ മാത്രം കാര്യമായ തോതില്‍ പ്രവേശനം ലഭിച്ചിരുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ഇനി എച്ച് എസ് ഇ യിലും പ്രവേശനം ലഭ്യമാവുമെന്ന് ഉറപ്പാവുന്നു.

Advertisment

2022 മുതലാണ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് എന്ന തസ്തികയില്‍ സ്വകാര്യമേഖലയിലും വിദേശ തൊഴിലാളികള്‍ക്ക് അയര്‍ലണ്ടില്‍ ഔദ്യോഗിക പ്രവേശനനാനുമതി ലഭിച്ചത്.അപ്പോള്‍ മുതല്‍ സ്വകാര്യമേഖലയില്‍ മാത്രമായിരുന്നു ജോലി ചെയ്യാന്‍ അവസരം. അയര്‍ലണ്ടിലെ ആരോഗ്യവകുപ്പ് (എച്ച് എസ് ഇ ) വിദേശ കെയറര്‍മാരെ മാറ്റി നിര്‍ത്തിയിരുന്നു. സ്വകാര്യമേഖലയിലും,എച്ച് എസ് ഇയിലുമായി നിലനില്‍ക്കുന്ന ശമ്പളവ്യവസ്ഥയിലെ വാര്‍ഷിക വ്യത്യാസം ചുരുങ്ങിയത് അയ്യായിരത്തോളം യൂറോയാണ്.

വിദേശ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്‌റുമാരോടുള്ള ‘അയിത്തം’ അവസാനിപ്പിച്ച് അവര്‍ക്കും എച്ച് എസ് ഇ യില്‍ ജോലിയ്ക്ക് അവസരം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓവർസയസ് ഹെൽത്ത്‌ ആൻഡ് ഹോം കെയർ ’സ് ഇൻ അയർലണ്ട് ( i2i ഐ ഇ ) യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവന്ന കാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ,ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ഇത്തരം അനുമതി നല്‍കിയതായി i2i കാമ്പയിന് നേതൃത്വം കൊടുക്കുന്ന അഡ്മിന്‍ ബിനീഷ് ജോസഫ് അറിയിച്ചു.ഇത് സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പും i2i ക്ക് ലഭിച്ചിട്ടുണ്ട്.

പല റീജിയനായി പ്രവര്‍ത്തിക്കുന്ന എച്ച് എസ് ഇ യിലെ ഏതാനം റീജിയനുകള്‍ ഇതിനകം തന്നെ നോണ്‍ ഇ യൂ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ (എച്ച് എസ് ഇ ) പ്രവേശനത്തിനുള്ള കരിയര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.എന്നാല്‍ നിലവില്‍ അയര്‍ലണ്ടില്‍ താമസിക്കുന്നവര്‍ക്കാണ് ( ഐ ആര്‍ പി കാര്‍ഡും സ്റ്റാമ്പ് 1 , സ്റ്റാമ്പ് 1G , സ്റ്റാമ്പ് 4,5 ,6 ഇവയില്‍ ) എച്ച് എസ് ഇയില്‍ ജോലി അവസരം ലഭിക്കുക.

പുതിയ ഫാമിലി റീ യൂണിഫിക്കേഷന്‍ മോശമല്ല,ഒന്നാം തരം …! ,ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡേഴ്‌സിനും 

സത്യം ചെരുപ്പിടാന്‍ തുടങ്ങുമ്പോഴേക്കും, നുണ ലോകം ചുറ്റിയിരിക്കും എന്ന് പറയും പോലെയാണ് ചില സംഘടനകള്‍ പുതിയ ഫാമിലി റീ യൂണിഫിക്കേഷന്‍ നയത്തെ ചിത്രീകരിക്കുന്നതെന്ന് i2i അയര്‍ലണ്ട് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഫാമിലിയെ കൊണ്ടുവരാന്‍ മുമ്പ് തുടര്‍ച്ചയായ 2 വര്‍ഷത്തെ കണക്കുകള്‍ കാണിക്കേണ്ട അവസ്ഥ പുതിയ പോളിസിയില്‍ ഒരു വര്‍ഷമാക്കി മാറ്റിയിട്ടുണ്ട്.

അതായത് ഒരു കുടുംബത്തിലെ ഒരാള്‍ ആദ്യം അയര്‍ലണ്ടില്‍ എത്തി , അയാള്‍ക്ക് മിനിമം വേതനമായ 30000 യൂറോ ,12 മാസത്തിനുള്ളില്‍ നേടാനായാല്‍ അയാള്‍ക്ക് അവരുടെ സ്പൗസിനെ ഫാമിലി റീയൂണിഫിക്കേഷന്‍ വഴി കൊണ്ടുവരാന്‍ അനുമതി ലഭിക്കും.

അടുത്ത ഒരു വര്‍ഷം കൊണ്ട് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് 60000 യൂറോ ഗ്രോസ് ഇന്‍കം നേടിയാല്‍ ( 45,032 നെറ്റ് ഇന്‍കം ) അവര്‍ക്ക് അവരുടെ 2 മക്കളെ ഫാമിലി റീ യൂണിഫിക്കേഷന്‍ വഴി കൂടെ കൂട്ടാം.ആര്‍ക്കും കരസ്ഥമാക്കാവുന്ന ഒരു ഇന്‍കം ത്രഷ്‌ഹോള്‍ഡാണിത്.

മുതിര്‍ന്ന കുട്ടികള്‍ക്ക് സ്റ്റാമ്പ് 1G : i2i കാമ്പയിന്റെ വിജയം

16 വയസ് കഴിഞ്ഞ ശേഷം ഫാമിലി റീ യൂണിഫിക്കേഷനിലൂടെ എത്തുന്ന കുട്ടികള്‍ക്ക് സ്റ്റാമ്പ് 1G സ്റ്റാമ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടി ഡിമാര്‍ക്ക് കത്തയച്ച് കൊണ്ട് ഒരു കാമ്പയിന്‍ i2i നടത്തിയിരുന്നു.16 വയസിന് ശേഷം അയര്‍ലണ്ടില്‍ എത്തുന്ന കുട്ടികള്‍ക്ക് പൂര്‍ണ്ണസമയം ജോലി ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സ്‌കൂള്‍ പഠനം കഴിഞ്ഞ ശേഷം ഫാമിലി റീ യൂണിഫിക്കേഷനിലൂടെ അയര്‍ലണ്ടില്‍ എത്തിയ നിരവധി വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ക്ലേശം അനുഭവിച്ചിരുന്ന സാഹചര്യത്തിലാണ് i2i കാമ്പയിന്‍ ആരംഭിച്ചത്.

18 വയസ് വരെ (ഹയര്‍ സെക്കണ്ടറി ലെവല്‍) പൂര്‍ണ്ണമായ സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന രാജ്യമാണ് അയര്‍ലണ്ട് .ഹയര്‍ സെക്കണ്ടറിക്ക് ശേഷം പഠനം തുടരണമെങ്കില്‍ ,സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് നല്‍കാനുള്ള വഴി കണ്ടെത്താന്‍ അവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരവും ഫാമിലി റീയൂണിഫിക്കേഷന്‍ വഴി അയര്‍ലണ്ടില്‍ എത്തുന്നതിലൂടെ ലഭിക്കും.

അയര്‍ലണ്ടില്‍ ഏത് അംഗീകൃത റസിഡന്‍സി വിസയില്‍ എത്തിയ ശേഷവും പെര്‍മിറ്റ് കൃത്യമായി പുതുക്കിയവര്‍ക്ക് (ഇന്റര്‍ നാഷണല്‍ വിദ്യാര്‍ത്ഥികളുടെ പഠനകാലം ഇതില്‍ ഉള്‍പ്പെടുന്നില്ല ) 5 വര്‍ഷത്തിന് ശേഷം സ്റ്റാമ്പ് 4 ലഭിക്കുമെന്നതും പുതിയ നേട്ടമാണ്.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും, പൊതുവായി ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകാര്‍ക്കും ഏറെ ഗുണപ്രദമായ നയമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് i2i അയര്‍ലണ്ട് ഭാരവാഹികളായ ബിനീഷ് ജോസഫ് (ലെറ്റര്‍കെന്നി) ലിബിന്‍ ബേബി തെറ്റയില്‍ (ന്യൂ കാസില്‍ വെസ്റ്റ് ) റെജി സി ജേക്കബ് ( ഡബ്ലിന്‍) പ്രീതി കൃഷ്ണകുമാര്‍ ( ക്ലാര ) എന്നിവര്‍ പറഞ്ഞു.

ഫാമിലി വിസാ അപേക്ഷകള്‍

ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡേഴ്‌സിനുള്ള ഫാമിലി വിസാ അപേക്ഷകള്‍

ഫാമിലി റീയൂണിഫിക്കേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡേഴ്‌സിനുള്ള ഫാമിലി വിസാ അപേക്ഷകള്‍ തയാറാക്കി നല്‍കുന്നതിനും, സമര്‍പ്പിക്കുന്നതിനുമായി ഇന്നലെ മുതല്‍ i2i അയര്‍ലണ്ട് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

ഡിസംബര്‍- ജനുവരി മാസങ്ങളില്‍ ഫാമിലി റീയൂണിഫിക്കേഷന്‍ വിസാ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കായാണ് ഈ കാമ്പയിന്‍ ഒരുക്കുന്നത്. ഇന്നും നാളെയും രാവിലെ 11 മുതല്‍ 7 മണിവരെ ഈ സൗകര്യം ലഭ്യമാണ്

ഫാമിലി വിസ ആവശ്യമുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകാര്‍ക്ക് 0858077185, 0858406085 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment