/sathyam/media/media_files/IEO5MAHTNwWOWxqV99Wt.jpg)
ഡബ്ലിന്‍ : ഉക്രൈയിനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. ഇതു സംബന്ധിച്ച നിയമം ഫെബ്രുവരിയില്‍ പ്രാബല്യത്തിലെത്തുമെന്നാണ് കരുതുന്നത്. പുതിയതായെത്തുന്ന ഉക്രൈന്‍ അഭയാര്‍ഥികള്‍ക്ക് വെട്ടിക്കുറച്ച സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം 90 ദിവസത്തെ താമസ സൗകര്യവുമായിരിക്കും സര്‍ക്കാര്‍ നല്‍കുക. സോഷ്യല്‍ വെല്‍ഫെയര്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനാല്‍ ഉക്രൈയ്നില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം കുറയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
വീക്ക്‌ലി അലവന്‍സ് 38.80 യൂറോ… താമസസൗകര്യം 90 ദിവസം മാത്രം
രാജ്യത്ത് എത്തുന്ന ഉക്രൈയ്ന്‍കാര്‍ക്ക് നേരത്തേ ജോബ് സീക്കേഴ്‌സിന് ആഴ്‌ചയിൽ ലഭിക്കുന്ന 232 യൂറോയുടെ വീക്കെന്റ് അലവന്‍സാണ് നല്‍കിയിരുന്നത്. അത് 38.80 യൂറോയായി വെട്ടിക്കുറക്കും.ഇവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ താമസം അനുവദിക്കുന്നത് 90 ദിവസമായി നിജപ്പെടുത്തും.അതിനിടെ അഭയാര്‍ഥികള്‍ക്കു വേണ്ടി പുതിയ ആറ് റിസപ്ഷന്‍ സെന്ററുകള്‍ തുറക്കുന്നതിനുള്ള പദ്ധതികളുടെ രൂപരേഖയും ഇന്റഗ്രേഷന്‍ മന്ത്രി റോഡ്രിക് ഒ ഗോര്‍മാന്‍ തയ്യാറാക്കിവരികയാണ്.
ഉക്രൈയ്ന്‍ അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നല്‍കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ പേമെന്റുകള്‍ ആഴ്ചയില്‍ 38.80 യൂറോയായി കുറയ്ക്കുന്നതിനുള്ള നിയമം പാര്‍ലമെന്ററി സമിതി അംഗീകരിച്ചിരുന്നു. ഈ നിയമത്തിന് ഈ മാസം ആദ്യം മന്ത്രിസഭയും അനുമതി നല്‍കിയിരുന്നു.
ഈയാഴ്ച കാബിനറ്റ് സബ്കമ്മിറ്റി നിയമം പരിഗണിക്കും.
ഉക്രൈനില്‍ നിന്നും പുതുതായി എത്തുന്നവരെ പ്രത്യേക അറൈവല്‍ സെന്ററുകളില്‍ മാത്രമേ താമസിപ്പിക്കൂവെന്ന് മന്ത്രി പറഞ്ഞു.എന്നാല്‍ ഉക്രൈയിനില്‍ നിന്നും ഇവിടെയെത്തിയ ശേഷം സ്വന്തം നിലയില്‍ ജീവിക്കുന്നവര്‍ക്ക് ഉയര്‍ന്ന സോഷ്യല്‍ വെല്‍ഫെയര്‍ നിരക്കുകള്‍ ലഭിക്കും.
ആറ് റിസപ്ഷന്‍ കേന്ദ്രങ്ങള്‍… 3000പേര്‍ക്ക് താമസിക്കാം
മൂവായിരത്തിലധികം പേരെ താമസിപ്പിക്കാന്‍ കഴിയുന്ന ആറ് റിസപ്ഷന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.ഓരോ കേന്ദ്രത്തിലും 450-നും 600-നും ഇടയില്‍ ആളുകളെ പാര്‍പ്പിക്കാനാകും.ഹോട്ടല്‍, ഗസ്റ്റ്ഹൗസ് പ്രോപ്പര്‍ട്ടികള്‍ക്ക് പുറമേയാണിത്.
സ്ട്രാഡ്ബാലിയിലേതു പോലെ ഭക്ഷണം, ലോണ്‍ട്രി സര്‍വീസുകള്‍, ഇന്റഗ്രേഷന്‍ സപ്പോര്‍ട്ട്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രവേശനം എന്നിവ ഈ റിസപ്ഷന്‍ കേന്ദ്രങ്ങളില്‍ ലഭിക്കും.
പുതിയ ആറ് റിസപ്ഷന്‍ കേന്ദ്രങ്ങളുടെ സൈറ്റുകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന മെമ്മോ രണ്ടാഴ്ചയ്ക്കുള്ളില്‍ മന്ത്രി കാബിനറ്റില്‍ കൊണ്ടുവരും.എന്നാല്‍, ഇവ എവിടെയായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.ഇതു സംബന്ധിച്ച പദ്ധതിയില്‍ മന്ത്രിമാര്‍ ഒപ്പുവെച്ചാല്‍ സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ് തുടങ്ങും. വര്‍ഷാവസാനത്തോടെ എല്ലാ കേന്ദ്രങ്ങളും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.
90 ദിവസത്തിന് ശേഷം
പുതിയ നിയമപ്രകാരം 90 ദിവസത്തിന് ശേഷം അഭയാര്‍ഥികള്‍ക്ക് വിവിധ ഓപ്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കേന്ദ്രത്തില്‍ തുടരണോ ഇവിടെ താമസം കണ്ടെത്തണോ അതോ നാട്ടിലേക്ക് മടങ്ങണോ എന്നൊക്കെ അവര്‍ക്ക് തീരുമാനിക്കാം. അഭയാര്‍ഥി കേന്ദ്രത്തിലെ താമസ സൗകര്യം 90 ദിവസമായി നിജപ്പെടുത്തുന്നതിനെക്കുറിച്ച് നിരവധി ആശങ്കകളുണ്ട്. ഒട്ടേറെ ആളുകള്‍ ഒന്നിച്ച് താമസത്തിനായി വീടുകള്‍ തേടുന്നത് വാടക വിപണിയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിമര്‍ശനമാണ് ഉയരുന്നത്.
രാജ്യത്തുടനീളമുള്ള മറ്റ് ഉക്രൈന്‍ അഭയാര്‍ഥി കേന്ദ്രങ്ങളെ ഓണ്‍ലൈനുമായി ബന്ധിപ്പിക്കും. റോസ്‌ക്രീയയില്‍ നടന്ന അക്രമസംഭവത്തെത്തുടര്‍ന്നാണ് റിസപ്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്ന് ഒ’ഗോര്‍മാന്‍ പറഞ്ഞു. അതേ സമയം സ്റ്റുഡന്റ്‌സ് അക്കൊമൊഡേഷനോ നഴ്‌സിംഗ് ഹോമുകളോ ഭവന സൗകര്യങ്ങളോ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കൊമൊഡേഷനായി മാറ്റില്ലെന്ന് പ്രധാനമന്ത്രി ലിയോ വരദ്കറും വ്യക്തമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us