Advertisment

അയര്‍ലണ്ടിലേക്കുള്ള മനുഷ്യക്കടത്ത് തടയാന്‍ സര്‍ക്കാര്‍ പദ്ധതി : കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യും

New Update
prevent-and-combat-human-trafficking

ഡബ്ലിന്‍: അയര്‍ലണ്ടിലേക്കുള്ള മനുഷ്യക്കടത്ത് തടയുന്നതിനും ചെറുക്കുന്നതിനുമായുള്ള മൂന്നാം ദേശീയ കര്‍മ്മ പദ്ധതിയ്ക്ക് തുടക്കമായി. ശക്തവും സുരക്ഷിതവുമായ കമ്യുണിറ്റികളുടെ സൃഷ്ടിക്കായുള്ള പ്രധാന ഘടകമെന്ന നിലയില്‍ രാജ്യത്തേക്കായുള്ള മനുഷ്യക്കടത്ത് അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

Advertisment

ഈ ക്രിമിനല്‍ പ്രവര്‍ത്തനത്തെ ചെറുക്കുന്നതിനും ഇരയെ പിന്തുണയ്ക്കുന്നതിനുമുള്ള ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതില്‍ നിരവധി സര്‍ക്കാര്‍ വകുപ്പുകളും ,ഗാര്‍ഡായും , തുസ്ല, എച്ച്എസ്ഇ എന്നിവയെല്ലാം ചേര്‍ന്നുള്ള സംയുക്ത നടപടികള്‍

മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ ,നിരപരാധികളാണെങ്കില്‍ അവരെ സംരക്ഷിക്കാനും, നാട്ടിലെത്തിക്കാനും, നടപടികള്‍ സ്വീകരിക്കുമെന്നും , അതിന് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പു വരുത്തുന്നതിനും ,ദേശിയ പദ്ധതിയില്‍ ലക്ഷ്യമിടുന്നു.

രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്ത് തന്നെ ഫലപ്രദമായ ആന്റി-ട്രാഫിക്കിംഗ് സ്‌ക്രീനിംഗ് നടപടികള്‍ ഉറപ്പാക്കിക്കൊണ്ട് മുന്നറിയിപ്പ് നല്‍കാനും,ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍, ഷിപ്പിംഗ് തുടങ്ങിയ വ്യവസായങ്ങളിലെ മുന്‍നിര ജീവനക്കാര്‍ മുഖേനെയും എന്‍ജിഒകള്‍ മുഖേനയും , മനുഷ്യക്കടത്തിന് വിധേയരായവരെ സഹായിക്കുവാനുമുള്ള പരിശീലനപരിപാടികള്‍ വികസിപ്പിക്കും.

അനധികൃതമായി എത്തപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിലും മറ്റ് ക്രമീകരണങ്ങളിലും സര്‍ക്കാര്‍ താത്കാലിക സഹായം നല്‍കും.

കുറ്റകൃത്യത്തിന് ഉത്തരവാദികളായ കുറ്റവാളികളെ തടയുക, കണ്ടെത്തുക, പ്രോസിക്യൂട്ട് ചെയ്യുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

അയര്‍ലണ്ടിലേയ്ക്കുള്ള മനുഷ്യക്കടത്ത് സമീപകാലത്ത് ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. മതാടിസ്ഥാനത്തിലുള്ള മനുഷ്യക്കടത്തുകള്‍,ലൈംഗീക ആവശ്യങ്ങള്‍ക്കായുള്ള മനുഷ്യക്കടത്തുകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്.

വീട്ടുജോലിക്കായി ,ബന്ധുക്കള്‍ എന്ന നാട്യത്തില്‍ ആളുകളെ കൊണ്ടുവരുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ അയര്‍ലണ്ടില്‍ നിയമാനുസൃതം താമസിക്കുന്നവര്‍ക്ക് അവരുടെ , യഥാര്‍ത്ഥ ബന്ധുക്കളായ ഉറ്റവരെ കൊണ്ടുവന്നാല്‍ ,ഏതെങ്കിലും ന്യായമായ കാരണങ്ങളാല്‍ അവര്‍ക്ക് സമയത്ത് നാട്ടിലേയ്ക്ക് പോകാനാവാതെ വന്നാല്‍ ,അപേക്ഷ നല്‍കിയാല്‍ അത്തരം ബന്ധുക്കള്‍ക്ക് കാലാവധി നീട്ടിനല്‍കാന്‍ നീതിന്യായ വകുപ്പിന് തീരുമാനമെടുക്കാനുമാവും.സർക്കാരിന് അപേക്ഷ നൽകാതെ  ,ബന്ധുക്കളെ കൂടുതൽ കാലം താമസിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്. പരാതി ലഭ്യമായെങ്കിൽ ഇമിഗ്രേഷൻ വകുപ്പിന് ഇത്തരക്കാരുടെ പേരിൽ നടപടിയെടുക്കാനാവും.

#human trafficking
Advertisment