അയര്‍ലണ്ടിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സൗകര്യം ,നിയമങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍

New Update
7777776ghhhhhh

ഡബ്ലിന്‍ : വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലുകളും വാടകവീടുകളും നല്‍കുന്നതുമായി ഭൂഉടമകളും ഏജന്‍സികളും ഏര്‍പ്പെടുത്തുന്ന അനാവശ്യ കുരുക്കുകള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുന്നു. അതിനാവശ്യമായ നിയമഭേദഗതി വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.

Advertisment

വിദ്യാര്‍ത്ഥികളുടെ താമസത്തിനായി നല്‍കുന്ന ആസൂത്രണ അനുമതിയില്‍ നിര്‍ബന്ധിത പാട്ടക്കാലാവധി അധ്യയന വര്‍ഷത്തില്‍ മുഴുവനായി നല്‍കുന്നതിനുള്ള ഭേദഗതിയാണ് വരുത്തുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

താമസിക്കാന്‍ വാടകവീടുകള്‍ ലഭിക്കുന്നതിന് 51 ആഴ്ചത്തെ ലീസ് നിര്‍ബന്ധമാക്കുന്ന വ്യവസ്ഥയാണ് വിദ്യാര്‍ഥികളെ ഇപ്പോള്‍ വലയ്ക്കുന്നത്. ഇക്കാരണത്താല്‍ പഠനകാലാവധി തീര്‍ന്നാലും വാടക നല്‍കാന്‍ ഇവര്‍ നിര്‍ബന്ധിരാകുന്നു.

സാധാരണയുള്ള 40 ആഴ്ചത്തെ കാലാവധിയിലെ താമസത്തിന് ഒരു വര്‍ഷത്തേക്ക് വാടക നല്‍കണമെന്ന ഭൂഉടമയുടെ പിടിവാശിയും നിര്‍ബന്ധനകളും പലയിടത്തും പ്രശ്നമുണ്ടാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുമായി വാക്കേറ്റവും ബഹളവുമൊക്കെയുണ്ടാകുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം കോഴ്‌സ് കഴിയാത്ത മറ്റു ചില സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു താമസസൗകര്യങ്ങള്‍ തേടേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി ഹാരിസിന്റെ ഇടപെടല്‍. അടുത്ത മാസം ഈ ഭേദഗതി ബില്‍ കാബിനറ്റില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.ഈ സമ്പ്രദായം തടയാന്‍ നിയമഭേദഗതി ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. ഈ പ്രശ്നങ്ങളെക്കുറിച്ച് പ്ലാനിംഗ് അതോറിറ്റിക്ക് കത്തെഴുതുമെന്നും സൈമണ്‍ ഹാരിസ് പറഞ്ഞു.

\

അനിയന്ത്രിതമായ വാടക വര്‍ധന ഒഴിവാക്കും

നിര്‍ദിഷ്ട നിയമം ഭേദഗതി ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വാടക വര്‍ധിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ താമസസ്ഥലം മിക്കവാറും വാടക പ്രഷര്‍ സോണുകളിലാണ്. അതിനാല്‍ അനിയന്ത്രിതമായ വര്‍ധനവില്‍ നിന്ന് ഇവരെ ഒഴിവാക്കാനാകുമെന്ന് ഹാരിസ് പറഞ്ഞു.

ആഗ്രഹിച്ചാല്‍ പാട്ടക്കാലാവധി നീട്ടാം, നിര്‍ബന്ധിക്കാനാവില്ല

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ ലീസ്‌ക്കാലാവധി നീട്ടാം. അല്ലാതെ നിര്‍ബന്ധിക്കാനാവില്ല മന്ത്രി പറഞ്ഞു. അക്കാഡമിക് ടേമിന് ശേഷം ടൂറിസ്റ്റുകള്‍ക്ക് ഹ്രസ്വകാല വാടകയ്ക്ക് നല്‍കാന്‍ ഇവര്‍ക്ക് അനുമതിയുണ്ടാകും.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഭവനമന്ത്രി ഡാരാ ഒബ്രിയനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇദ്ദേഹവും ഈ അനാവശ്യ നിബന്ധന ഒഴിവാക്കാമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

ഡബ്ലിനിലെ ചില വിദ്യാര്‍ഥികളുടെ താമസത്തിന് പ്രതിവര്‍ഷം 3,000 യൂറോ അധികമായി നല്‍കണമെന്ന് ഭൂഉടമകളും ഏജന്‍സികളും ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഈ സംഭവവും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ വാദം ആസൂത്രണ അനുമതിയുടെ ലംഘനമാണെന്നാണ് കരുതുന്നതെന്ന് ഹാരിസ് പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടെന്നും ഇത്തരം ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഇദ്ദേഹം നടത്താറുണ്ടെന്നും നടപടിയിലേയ്ക്കെത്തുമോയെന്ന് നോക്കാമെന്നും സിന്‍ ഫെയ്‌നിന്റെ തുടര്‍ വിദ്യാഭ്യാസ വക്താവ് മൈറഡ് ഫാരെല്‍ പ്രതികരിച്ചു.

foreign student hostel
Advertisment