Advertisment

അയര്‍ലണ്ടിലെത്തുന്ന നൈജീരിയന്‍ അഭയാര്‍ത്ഥികളെ അവരുടെ നാട്ടിലേയ്ക്ക് തിരിച്ചയക്കാന്‍ സര്‍ക്കാര്‍

New Update
hgfderty

ഡബ്ലിന്‍ :അയര്‍ലണ്ടിലേക്ക് പ്രവേശിച്ച അഭയാര്‍ത്ഥികളെ തിരികെ സ്വീകരിക്കില്ലെന്ന ബ്രിട്ടന്റെ കടുത്ത നിലപാടു മൂലം നൈജീരിയയില്‍ നിന്നെത്തിയവരെ അവരുടെ നാട്ടിലേയ്ക്ക് അയക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നു.ഇക്കാര്യം ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്റി മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ വ്യക്തമാക്കി.യു കെയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് വരുന്ന നൈജീരിയക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് മക് എന്റി യോഗത്തില്‍ അറിയിച്ചു.നിലവില്‍, ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെത്തുന്നത് നൈജീരിയയില്‍ നിന്നാണെന്ന് മന്ത്രി വ്യക്തമാക്കി.

Advertisment

യു കെയില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര അപേക്ഷകരെ ഉത്ഭവ രാജ്യത്തേക്ക് തിരിച്ചയക്കാമെന്ന് ഹൈക്കോടതി വിധിയും വന്നിരുന്നു. അതിനിടെ തിരിച്ചയക്കുന്നവരെ സ്വീകരിക്കില്ലെന്ന നിലപാടുമായി ബ്രിട്ടനും രംഗത്തുവന്നതോടെയാണ് ഈ നിലപാടിലേയ്ക്ക് എത്തിയതെന്ന് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

അതേ സമയം, ഹൈക്കോടതി വിധിയെ തുടര്‍ന്നുള്ള നിയമക്കുരുക്ക് നീക്കുന്നതിനുള്ള നിയമം ജൂണില്‍ കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായി. കുടിയേറ്റക്കാരെ യു കെയിലേക്ക് തിരികെ വിടുന്നത് ഉറപ്പാക്കാനാകും മന്ത്രി അറ്റോര്‍ണി ജനറല്‍ റോസ ഫാനിംഗുമായി ചേര്‍ന്ന് നിയമം ലക്ഷ്യമിടുക.

ബ്രക്സിറ്റുമായുണ്ടാക്കിയ ധാരണയനുസരിച്ച് കോമണ്‍ ട്രാവല്‍ ഏരിയയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരികെ അയക്കാമെന്ന് ബ്രിട്ടനുമായി ധാരണയുണ്ട്. എന്നാല്‍ സമീപ കാല വിവാദത്തിന്റെയും തര്‍ക്കത്തിന്റെയും പേരില്‍ ബ്രിട്ടന്‍ അതിന് സന്നദ്ധത കാട്ടുന്നില്ല.

ഇക്കാര്യം പ്രധാനമന്ത്രി ഋഷി സുനക് നേരിട്ട് വ്യക്തമാക്കിയിരുന്നു.നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് യുകെയില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തുന്നവരാണ് അഭയാര്‍ഥികളില്‍ 80 ശതമാനമെന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ ബ്രിട്ടനെ ചൊടിപ്പിച്ചിരുന്നു.

സുരക്ഷിത രാജ്യങ്ങള്‍ക്കായുള്ള ഫാസ്റ്റ് പ്രോസസ്സിംഗ് പ്രവാര്‍ത്തികമായതോടെ അയര്‍ലണ്ടിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തില്‍ 50 ശതമാനം കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ അപേക്ഷകരുള്ളതിനാല്‍ ജോര്‍ജിയയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. അഭയാര്‍ഥികളെ താമസിപ്പിക്കുന്ന കമ്മ്യൂണിറ്റികളെ സഹായിക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാക്കാനും മൈഗ്രേഷന്‍ സംബന്ധിച്ച കാബിനറ്റ് സബ് കമ്മിറ്റി തീരുമാനിച്ചു.

കുടിയേറ്റക്കാരുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മ്യൂണിറ്റികളുമായി ഏകോപിപ്പിക്കുന്നതിന് ഇന്റഗ്രേഷന്‍ വകുപ്പ് സീനിയര്‍ ഉദ്യോഗസ്ഥനെയും നിയമിക്കും. തെറ്റായ പ്രചാരണം തടയുന്നതിന് സര്‍ക്കാര്‍ കാമ്പെയ്‌നും നടത്താനും സമിതി യോഗം തീരുമാനിച്ചു.

നൈജീരിയയില്‍ നിന്നും വന്നവരില്‍ അധികവും ക്രൈസ്തവര്‍ നൈജീരിയയില്‍ നിന്നുമെത്തിയ കുടിയേറ്റക്കാരില്‍ അധികവും ,അവിടെനിന്നും മതപീഡനത്തെ തുടര്‍ന്ന് ഓടിപ്പോന്ന ക്രൈസ്തവ വിശ്വാസികളാണ്.ഇവരെയാണ് പ്രത്യേകമായി തിരികെ കയറ്റി വിടുമെന്ന് ഐറിഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്.പാലസ്തീന്‍, ടോഗോ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്ക് സര്‍ക്കാറിന്റെ പരിഗണന ലഭിക്കുന്നുമുണ്ട്.

refugees
Advertisment