/sathyam/media/media_files/l46M1GbKn5lwesS8CvyT.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഊര്‍ജ്ജ വിലയില്‍ കൂടുതല്‍ കുറവ് പ്രതീക്ഷിക്കാമെന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി ലിയോ വരദ്കര്‍.
ശൈത്യകാലത്ത് വീടുകള്‍ക്ക് കൂടുതല്‍ വൈദ്യുതി ഇന്‍സന്റീവുകള്‍ നല്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ഇ എസ് ബി അടക്കമുള്ള ചില സര്‍ക്കാര്‍ കമ്പനികള്‍ പോലും ലാഭവിഹിതം റിക്കോര്‍ഡ് നിലയില്‍ എത്തിച്ചിട്ടുണ്ട്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ അമിത ലാഭം ഉണ്ടാക്കുകയാണെങ്കില്‍ ആ ലാഭത്തില്‍ ചിലത് പ്രത്യേക ഡിവിഡന്‍ഡിന്റെ രൂപത്തില്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് വരദ്കര്‍ പറഞ്ഞു.
”ആ ഡിവിഡന്റുകളില്‍ ചിലത് തിരിച്ചുപിടിക്കാനും ആ പണം വീടുകളെയും ബിസിനസുകളെയും ഊര്‍ജ്ജ ചെലവില്‍ സഹായിക്കുന്നതിന് ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു, കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഏകദേശം 100 മില്യണ്‍ യൂറോ ചെലവഴിച്ചു
ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ESB അതിന്റെ പ്രവര്‍ത്തന ലാഭം 30% വര്‍ധിപിച്ച് 676 ദശലക്ഷം യൂറോയാക്കി.
കൂടുതല്‍ കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിലക്കുറവ് പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.