Advertisment

അയോവിന്‍ കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

New Update
Bcvhhb

അയോവിന്‍ കൊടുങ്കാറ്റിന്‍റെ ആക്രമണത്തില്‍ നാശനഷ്ടങ്ങൾ സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നാശ നഷ്ടങ്ങള്‍ വിലയിരുത്തി, കഴിയുന്നത്ര വേഗത്തില്‍ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Advertisment

അയോവിന്‍ കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ വലിയ നാശനഷ്ടങ്ങൾ ആണ് സൃഷ്ടിച്ചത്. ശനിയാഴ്ച 400,000-ൽ കൂടുതൽ ആളുകൾ വൈദ്യുതി ഇല്ലാതെയും, 120,000-ൽ കൂടുതല്‍ ആളുകൾ വെള്ളം ഇല്ലാതെയും തുടരുകയാണ്.

വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ മുഴുവൻ ശ്രമവും നടത്തിയുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാർട്ടിൻ പറഞ്ഞു. വെള്ളിയാഴ്ച പീക്ക് ടൈമില്‍ 768,000 ആളുകൾ വൈദ്യുതി ഇല്ലാതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഡിഫൻസു ഫോഴ്സുകൾ ഇ എസ് ബി നെറ്റ്‌വർക്ക്-ന് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വൈദ്യുതി പുനസ്ഥാപനത്തിൽ സഹായം നൽകുന്നുണ്ടെന്നു ഉപ പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.

അയോവിന്‍ കൊടുങ്കാറ്റ് മൂലമുള്ള നാശനഷ്ടം അനുഭവിക്കുന്ന കുടുംബങ്ങൾക്കും സ്ഥാപനങ്ങള്‍ക്കും സർക്കാർ സാമ്പത്തിക സഹായം ഉടന്‍ ലഭ്യമാക്കുമെന്ന് ഭവന വകുപ്പ് മന്ത്രി ജെയിംസ് ബ്രൗൺ അറിയിച്ചു.

Advertisment