/sathyam/media/media_files/h2KuLg4wBcb2krNPCuIA.jpg)
ഡബ്ലിന്‍ : ഡബ്ലിനിലെ ഹമാസ് അനുകൂലികള്‍ പ്രതിഷേധവുമായി ഐറീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താപ്രക്ഷേപണ കേന്ദ്രമായ ആര്‍ ടി ഇയ്ക്ക് മുന്നില്‍.ബെല്‍ഫാസ്റ്റിലും പലസ്തീന്‍ അനുകൂല റാലി നടന്നു.ആര്‍ ടി ഇയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ഗ്രൂപ്പ് ഇസ്രായേല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുസ്മരിച്ച് 108 ഷൂസുകളുടെ ഡിസ്പ്ലേയും നടത്തി.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വ്യാപിക്കുന്നത് ലോകത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഹമാസ് അനുകൂലികള്‍ തെരുവിലിറങ്ങിയത്. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മാര്‍ട്ടിന്റെ അഭിപ്രായപ്രകടനം വന്നത്.
പലസ്തീന്‍ പതാകകളുമേന്തി ഇസ്രയേല്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. റാലി കാണാന്‍ ജനക്കൂട്ടവുമുണ്ടായിരുന്നു.ഐ എന്‍ ടി ഒയുടെ നോര്‍ത്ത് സെക്രട്ടറിയും ട്രേഡ് യൂണിയന്‍ ഫ്രണ്ട്സ് ഓഫ് പാലസ്തീന്‍ ഗ്രൂപ്പിന്റെ വക്താവുമായ മാര്‍ക്ക് മക്ടാഗാര്‍ട്ടും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇസ്രായേലി സാധനങ്ങളും കമ്പനികളും ബഹിഷ്‌കരിക്കാന്‍ മക്ടാഗാര്‍ട്ട് ആളുകളെ ആഹ്വാനം ചെയ്തു.
മദേഴ്‌സ് എഗെയ്ന്‍സ്റ്റ് ജെനോസൈഡ് എന്ന സംഘടനയാണ് ഡബ്ലിനിലെ ആര്‍ ടി ഇയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.സസ്റ്റെയ്നബിള്‍ ഡവലപ്മെന്റ് സയന്റിസ്റ്റ് നവോമി ഷീഹാന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.ഗാസയില്‍ ഇസ്രായേല്‍ നിശ്ശബ്ദ വംശഹത്യയാണ് നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.
ഒക്ടോബറില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ബെല്‍ഫാസ്റ്റിലും ഡബ്ലിനിലും ഹമാസ് അനുകൂല പ്രകടനങ്ങള്‍ നടന്നിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് സിറ്റി സെന്ററിലെ മാര്‍ച്ചിന് ശേഷമാണ് ബെല്‍ഫാസ്റ്റ് സിറ്റി ഹാളില്‍ റാലി നടന്നത്.
ചരക്ക് കപ്പലുകള്‍ ആക്രമിച്ച ചെങ്കടലിലെ യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ നടപടിയിലും ഉപപ്രധാനമന്ത്രി ആശങ്ക അറിയിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ആക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംയമനം പാലിക്കണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും എല്ലാ കക്ഷികളോടും മാര്‍ട്ടിന്‍ അഭ്യര്‍ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us