കോര്‍ക്കിലും കെറിയിലും കനത്ത മഴ, ഓറഞ്ച് ,യെല്ലോ അലെര്‍ട്ടുകള്‍ തുടരുന്നു

New Update
G

ഡബ്ലിന്‍: കനത്ത മഴയില്‍ ഡ്രൈവ് ചെയ്യുന്നവര്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാന്റെ മുന്നറിയിപ്പ് നല്‍കി.ഈ വാരാന്ത്യത്തില്‍ കനത്ത മഴ മുന്‍നിര്‍ത്തി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ വൈകുന്നേരം 6 വരെ കോര്‍ക്കിലും കെറിയിലുമാണ് ഈ ജാഗ്രതാ നിര്‍ദ്ദേശമുള്ളത്.ഡ്രൈവര്‍മാര്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് പ്രാദേശിക ഗതാഗതവും കാലാവസ്ഥയും പരിശോധിക്കണമെന്ന് ആര്‍ എസ് എ ഓര്‍മ്മിപ്പിച്ചു.

Advertisment

ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക്, ഡോണഗേല്‍, കൊണാച്ച് എന്നിവയുള്‍പ്പെടെ പടിഞ്ഞാറന്‍ തീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി വരെ യെല്ലോ മുന്നറിയിപ്പും ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളിലും ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും യെല്ലോ അലേര്‍ട്ടുണ്ട്.

ഉയര്‍ന്ന പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴ നദിയിലും പരിസരത്തും വെള്ളപ്പൊക്കമുണ്ടാക്കും. ദൃശ്യപരത കുറയുന്നതിനാല്‍ യാത്ര ദുഷ്‌കരമാമാകുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.

Advertisment