അയര്‍ലണ്ടിലെ സ്‌കൂളില്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം വിവാദമാവുന്നു

New Update
hhhhhh888888

മുള്ളിംഗര്‍: ഫ്രാന്‍സ് അടക്കമുള്ള വെസ്റ്റ്മീത്ത് കൗണ്ടിയിലെ മുള്ളിംഗറിലെ കാത്തോലിക്കാ സ്‌കൂളില്‍ ജീവനക്കാരോടും കുട്ടികളോടും ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെട്ട മാനേജ്മെന്റ് നടപടി ഞെട്ടിപ്പിക്കുന്നു. ഹിജാബ് അവബോധ ദിനാചരണത്തിന്റെ ഭാഗമായാണ് വ്യാഴാഴ്ച എല്ലാ വിദ്യാര്‍ഥികളോടും ജീവനക്കാരോടും ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെട്ടതത്രെ.

Advertisment

മുള്ളിംഗറിലെ ലോറെറ്റോ കോളേജിലെ ‘ഗ്ലോബല്‍ ജസ്റ്റിസ് ക്ലബ്’ ആണ് വിചിത്രമായ ഈ ആഹ്വാനം നടത്തിയത്. എല്ലാ വിദ്യാര്‍ഥികളോടും സ്റ്റാഫുകളോടും വ്യാഴാഴ്ച സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്താനായിരുന്നു ആവശ്യപ്പെട്ടത്. അതില്ലാത്തവര്‍ ഒരു സ്‌കാര്‍ഫോ ഷാളോ കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചു.

ഹിജാബ് ധരിച്ച് പരിചയമില്ലെങ്കില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ സഹായത്തിനെത്തുമെന്നും അറിയിച്ചിരുന്നു.ബ്രേക്ക് സമയത്തും ഉച്ചഭക്ഷണ സമയത്തും അവരെത്തി വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഹിജാബ് എങ്ങനെയാണ് ധരിക്കുന്നതെന്ന് പഠിപ്പിക്കും.

ഇതൊരു ചടങ്ങായോ ഓപ്ഷനായോ നടത്തണമെന്നായിരുന്നില്ല നിര്‍ദ്ദേശം.മറിച്ച് നിര്‍ബന്ധിതമായി ചെയ്യണമെന്ന് മാനേജ്മെന്റ് വാശി പിടിച്ചതാണ് ദുരൂഹതയുണ്ടാക്കുന്നത്.കത്തോലിക്കാ മാനേജ്മെന്റ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നതും പിടികിട്ടുന്നില്ല. വരാനിരിക്കുന്ന എന്തോ വലിയ മാറ്റത്തിന്റെ ദുസ്സൂചനയാണോ ഇതെന്ന ആശങ്ക സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.

പ്രത്യക്ഷത്തില്‍ ഐറിഷ് ജനസംഖ്യയുടെ രണ്ട് ശതമാനമേയുള്ളു മുസ്‌ളീം സമുദായമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ ,വിശദീകരിക്കുന്നതെങ്കിലും രാജ്യത്തെത്തി മത രഹിതരായി ജീവിച്ച ശേഷം ,അയര്‍ലണ്ടില്‍ തുടരാനുള്ള അംഗീകാരം ലഭിക്കുന്നതോടെ മുഖം മൂടി മാറ്റി പ്രത്യക്ഷപ്പെടുന്ന പതിനായിരക്കണക്കിന് പേരാണ് ഇവിടെ ഇപ്പോഴുമുള്ളതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. പാലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ ഐറിഷ് മാധ്യമങ്ങള്‍ നല്‍കുന്ന ഏകപക്ഷീയമായ പാലസ്തീന്‍ പിന്തുണ ,സാമാന്യ ജനത്തെ ഇസ്രായേലിന് എതിരാക്കാനുള്ള തന്ത്രമാണെന്നും, ഇതിനായി മാധ്യമങ്ങള്‍ക്ക് ബാഹ്യ ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

hijab
Advertisment