/sathyam/media/media_files/0IeJ2WZ6L2CSYWWACzjM.jpg)
കോര്‍ക്ക് :ഇന്ത്യന്‍ നഴ്സുമാരോട് മാന്യതയില്ലാതെ പെരുമാറിയെന്ന ഗുരുതരമായ ആരോപണങ്ങള്‍ക്കിടയിലും വംശീയ വിദ്വേഷത്തിന്റെ അവതാരമായ ജീവനക്കാരനെതിരെ നടപടിയെടുക്കാന്‍ കോര്‍ക്കിലെ ആശുപത്രി മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ഇയാളെ ജോലിയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ (സി യു എച്ച്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് ഡോണഗന്‍ മാനേജ് മെന്റിന് രണ്ട് തവണ കത്തുനല്‍കിയിരുന്നു. എന്നിട്ടും കേട്ടാലറയ്ക്കുന്ന, വംശീയ വിദ്വേഷം നടത്തിയ ജീവനക്കാരനെ ജോലിയില്‍ തുടരാന്‍ ഇപ്പോഴും അനുവദിക്കുകയാണ് മാനേജ്മെന്റ്.
പക്ഷേ ഈ വംശീയ കോമരത്തെ വെച്ചുകൊണ്ട് മുന്നോട്ടു പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സിംഗ് ഡയറക്ടര്‍ക്ക് മൂന്നാം തവണയും സി ഇ ഒ.കത്ത് നല്കി. സസ്പെന്‍ഷനോ ഡിസ്മിസ്സലോ എന്തുവേണമെന്ന് മാനേജ്മെന്റിന് തീരുമാനിക്കാമെന്നും എന്നതുതന്നെയായാലും നടപടിയുണ്ടായേ തീരുവെന്നും സി യു എച്ചിന്റെ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് യൂണിറ്റ് ഡയറക്ടര്‍ക്ക് നല്കിയ കത്തില്‍ സി ഇ ഒ ആവശ്യപ്പെടുന്നു.
കത്തിന്റെ പ്രസക്ത ഭാഗം
ഇന്ത്യന്‍ നഴ്സുമാരോട് മാന്യത ലവലേശമില്ലാതെ പെരുമാറിയതു സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ പുറത്താക്കണമെന്ന ആവശ്യവുമായി സി ഇ ഒ വീണ്ടും കത്ത് നല്‍കിയത്.ഇയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് വല്ലാത്ത നിരാശയുണ്ടാക്കുന്നതാണെന്ന് കത്തില്‍ പറയുന്നു.
”ഗുരുതരമായ ആരോപണം നേരിടുന്ന ഇയാളെ സര്‍വ്വീസില്‍ നിന്നും നീക്കിക്കാണുമെന്ന ധാരണയായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.എന്നാല്‍ ഇയാള്‍ ഇപ്പോഴും സര്‍വ്വീസിലുണ്ടെന്ന് നഴ്സുമാരുടെ അഡാപ്റ്റേഷന് പ്രോഗ്രാമില്‍ പങ്കെടുക്കുന്നുണ്ടെന്നുമാണ് മനസ്സിലാകുന്നത്.ഇത് അനുചിതമാണ്.ഹോസ്പിറ്റല്‍ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് സി ഇ ഒ എന്ന നിലയില്‍ തന്റെ കടമയാണെന്ന് ഇദ്ദേഹം പറയുന്നു.
അതിനാല്‍ ഇയാളെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുന്നത് വളരെ ഗുരുതരമായ വീഴ്ചയാണ്.മാന്യമായി ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശം എല്ലാ ജീവനക്കാരുമുണ്ട്.അതിനെ ഹനിക്കുന്നതൊന്നും അനുവദിക്കാനാവില്ല” ഏറ്റവും ഒടുവില്‍ 2023 ഡിസംബര്‍ 15ന് നല്കിയ കത്തില്‍ സി ഇ ഒ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us