/sathyam/media/media_files/sQk0Bsh1WFxPrfN8gGog.jpg)
ഡബ്ലിന്‍ : റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് വഴിയൊരുങ്ങുന്നു. യൂ കെയില്‍ അഞ്ച് വര്‍ഷത്തെ റസിഡന്‍സിന് ശേഷം ബ്രിട്ടീഷ് പൗരത്വം നേടുന്നതിനുള്ള അവസരമാണ് അയര്‍ലണ്ടിലെ പൗരന്മാര്‍ക്ക് ലഭിക്കുക.
ഡി യു പിയുടെ ഇടക്കാല നേതാവ് ഗവിന്‍ റോബിന്‍സണ്‍ അവതരിപ്പിച്ച ഇതു സംബന്ധിച്ച നിയമത്തിന് തേര്‍ഡ് റീഡിംഗിലും ഗവണ്‍മെന്റിന്റെയും പ്രതിപക്ഷത്തിന്റെയും ബെഞ്ചുകളുടെ പിന്തുണ ലഭിച്ചു.ബ്രിട്ടീഷ് നാഷണാലിറ്റി (ഐറിഷ് സിറ്റിസണ്‍സ്) ബില്‍ വെള്ളിയാഴ്ച ഹൗസ് ഓഫ് കോമണ്‍സ് പാസാക്കി.
ബില്‍ പിന്നീട് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകും.ഈ കടമ്പ കൂടി കഴിഞ്ഞാല്‍ ബില്‍ നിയമമാകും.ഗുഡ് ഫ്രൈഡെ ഉടമ്പടി നിബന്ധനകള്‍ പ്രകാരം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് ബ്രിട്ടീഷ്, ഐറിഷ് പൗരത്വത്തിന് അര്‍ഹതയുണ്ട്.
യു കെയില്‍ താമസിക്കുന്ന ഐറിഷ് പൗരന്മാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നേടുന്നതിനുള്ള തടസ്സം നീക്കുന്നത് ഉടമ്പടിയുടെ ഭാഗമാണെന്ന് റോബിന്‍സണ്‍ പറഞ്ഞു.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന 30,000 ഐറിഷ് പൗരന്മാര്‍ക്കും യു കെ മെയിന്‍ ലാന്‍ഡില്‍ കഴിയുന്ന 200,000 പേര്‍ക്കും യാതൊരു നിബന്ധനകളുമില്ലാതെ ബ്രിട്ടീഷ് പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് റോബിന്‍സണ്‍ പറയുന്നു.ഒരു പൗരത്വ ചടങ്ങിന്റെ 80 പൗണ്ട് ഉള്‍പ്പെടെ 1,580 പൗണ്ടാണ് നിലവിലെ നാച്വറലൈസേഷന്‍ ചാര്‍ജ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us