/sathyam/media/media_files/xRaRm6HSXid4QvZqpTfE.jpg)
ഡബ്ലിന് :ഡബ്ലിന് പുറത്തെ കൗണ്ടികളിലെ വീടുകളുടെ വിലയും ഗണ്യമായി വര്‍ധിക്കുന്നതായി വിദഗ്ധ റിപ്പോര്‍ട്ട്.ഒരു വര്‍ഷത്തിനുള്ളില്‍ ഡബ്ലിനിനു പുറത്തുള്ള വീടുകളുടെ വില ശരാശരി 4.9% വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. കെറി, കില്‍ക്കെന്നി,പോര്‍ട്ട് ലീഷ് കൗണ്ടികളില്‍ വില അതിവേഗത്തിലാകുമെന്നും ദ സണ്‍ഡേ ടൈംസ് നാഷണല്‍ വൈഡ് പ്രോപ്പര്‍ട്ടി പ്രൈസ് ഗൈഡ് പറയുന്നു.കെറിയിലാണ് ഭവനവിലയില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടാവുക.കില്‍കെന്നിയിലും പോര്‍ട്ട് ലീഷിലും 10% വര്‍ധനവുണ്ടാകുമ്പോള്‍ കെറിയില്‍ 15% വരെ ഭവനവില കൂടിയേക്കും
അതേസമയം, ലെയ്ട്രിം കൗണ്ടിയിലെ മോഹില്‍, ബല്ലിനമോര്‍ എന്നിവിടങ്ങളിലും റോസ്‌കോമണിലെ കാസില്‍രിയയിലും കൂടുതല്‍ വീടുകള്‍ അഫോര്‍ഡബിള്‍ വിലയില്‍ വാങ്ങാനാവുമെന്നും ഗൈഡ് വ്യക്തമാക്കുന്നു.മോഹിലില്‍ 1,55,000 യൂറോയ്ക്ക് വരെ വീടുകള്‍ കിട്ടും.ബല്ലിനമോറിലും കാസില്‍രിയയിലും വീടുകള്‍ക്ക് 1,60,000 യൂറോയ്ക്ക് വീടുകള്‍ ലഭ്യമാണ്.മോണഗന്‍, ലൂത്ത്, വെസ്റ്റ്മീത്ത് എന്നിവിടങ്ങളില്‍ ഭവനവിലയില്‍ മാറ്റമില്ലാതെ തുടരുമെന്നും ഗൈഡ് പറയുന്നു.
വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, മേയോ, ഒഫാലി തുടങ്ങിയ കൗണ്ടികളില്‍ വീട് പണിയുന്നതിനേക്കാള്‍ വാങ്ങുന്നതാണ് ലാഭകരമെന്നും ഗൈഡ് ചൂണ്ടിക്കാട്ടുന്നു.കോര്‍ക്കിലെ ബാലിന്‍ലോവിലും മോഡല്‍ ഫാം സ്ട്രീറ്റിലുമാണ് വീടുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്.മൂന്ന് ബെഡ് റൂം സെമി-ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് 490,000 യൂറോയാണ് ഇവിടെ രണ്ടിടത്തും വില.ജനപ്രിയ നഗരമെന്ന നിലയില്‍ വിക്ലോയിലെ ഗ്രേസ്റ്റോണ്‍സില്‍ വീടുകള്‍ക്ക് പൊന്നുംവിലയാണ്. ഈ ഭാഗത്ത് 6,05,000യൂറോയാണ് വീടിന് വില.
ആദ്യമായി വാങ്ങുന്നവരേറെയും 35വയസ്സിലേറെ പ്രായമുള്ളവരാണെന്ന് ഗൈഡ് പറയുന്നു. വീടുകളുടെ ഉയര്‍ന്ന വിലയാണ് വീടുകള്‍ സ്വന്തമാക്കുന്നതിന് യുവാക്കളെ തടസ്സപ്പെടുത്തുന്നത്. വീടുകളുടെ ദൗര്‍ലഭ്യം മൂലം വീടില്ലാത്തവര്‍ക്ക് ഉയര്‍ന്ന വാടകയ്ക്ക്് താമസിക്കേണ്ടതായി വരുന്നു. ഇത് അവരുടെ സമ്പാദ്യം ഇല്ലാതാക്കും. അതിനാല്‍ സ്വന്തമായി വീടു വാങ്ങുന്നതിന് ഡെപ്പോസിറ്റ് സ്വരുക്കൂട്ടാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നെന്നും ഗൈഡ് പറയുന്നു.
വില വര്‍ധന സംബന്ധിച്ച വര്‍ദ്ധനവിനെ കുറിച്ചുള്ള ഗൈഡിലെ മറ്റ് പ്രവചനങ്ങള്‍:
വാട്ടര്‍ഫോര്‍ഡ് -10%
കെറി- 4-15%
കില്‍കെന്നി-8-10%
പോര്‍ട്ട് ലീഷ് -5-10%
റോസ്‌കോമണ്‍ – 7-8%
നോര്‍ത്ത് ടിപ്പററി – 7.5%
നോര്‍ത്ത് കോര്‍ക്ക് – 6-7%
ഗോള്‍വേ സിറ്റി – 5-7%
ലോംഗ്ഫോര്‍ഡ് – 6%
കാവന്‍ – 5%
നോര്‍ത്ത് കോര്‍ക്ക് സിറ്റി – 5%
ഈസ്റ്റ് കോര്‍ക്ക് – 5%
ലെയ്്ട്രിം – 5%
മേയോ- 5%
ഓഫലി – 5%
സ്ലൈഗോ ടൗണ്‍ – 5%,
ടിപ്പററി – 5%
വെക്സ്ഫോര്‍ഡ് 5%
മീത്ത് – 4-5%
കാര്‍ലോ – 3-5%
ഡോണഗേല്‍ – 3-5%
ലിമെറിക്ക് സിറ്റി – 4%,
വെസ്റ്റ് മീത്ത് 0-7%
കോര്‍ക്ക് സിറ്റി – 3%
വെസ്റ്റ് കോര്‍ക്ക് – 3%
ലിമെറിക്ക് – 2-3%
ലൂത്ത് – 0-5%
നോര്‍ത്ത് വിക്ലോ – 2-3%
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us