അയർലണ്ടിൽ ഒരു വർഷത്തിനിടെ വീടുകൾക്ക് വില വർദ്ധിച്ചത് 8.1%; കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാൻ പറ്റുന്നത് ലെയ്ട്രിൽ എന്നും റിപ്പോർട്ട്

New Update
Cdtbjgc

അയര്‍ലണ്ടിലെ ഭവനവില വീണ്ടും മുകളിലേയ്ക്ക്. 2025 ജനുവരി വരെയുള്ള 12 മാസങ്ങള്‍ക്കിടെ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 8.1% ആണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി മാസത്തെ വര്‍ദ്ധന കൂടി കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായി ഇത് 17ആം മാസമാണ് അയര്‍ലണ്ടില്‍ ഭവനവില ഉയരുന്നത്. വീടുകള്‍ക്ക് 8.5% വിലവര്‍ദ്ധിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വര്‍ദ്ധിച്ചത് 5.8% ആണ്.

Advertisment

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഭവനവില നിലവില്‍ ശരാശരി 359,999 യൂറോ എന്ന നിലയിലാണ്. 2007-ലെ കെല്‍റ്റിക് ടൈഗര്‍ സാമ്പത്തികമാന്ദ്യകാലത്തെക്കാള്‍ വളരെയധികമാണ് ഇത്.

ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ വില 7.5% വര്‍ദ്ധിച്ചപ്പോള്‍, ഡബ്ലിന് പുറത്ത് 8.6% ആണ് വര്‍ദ്ധന. രാജ്യത്തെ കൗണ്ടികളില്‍ ഏറ്റവുമുയര്‍ന്ന ശരാശരി വില ഡൺ ലാഖൈർ രാത്ഡോണിലാണ്- 662,349 യൂറോ. ഏറ്റവും കുറഞ്ഞ ശരാശരി വിലയായ 180,000 യൂറോ കോ ലെയ്ട്രിം ലാണ്.

രാജ്യത്ത് ഏറ്റവുമധികം വില വര്‍ദ്ധിച്ച പ്രദേശങ്ങള്‍: കാവാൻ, ഡോനെങ്ങൾ, ലെയ്ട്രിം, മോനാഗൻ, സ്ലൈഗോ 12.7%

താരതമ്യേന വിലവര്‍ദ്ധന കുറഞ്ഞ പ്രദേശങ്ങള്‍: കിൽഡറെ, ലോത്, മീത്, വിക്കലോ – 5.8%

12 മാസത്തിനിടെ ഏറ്റവുമുയര്‍ന്ന തുകയ്ക്ക് വീട് വില്‍പ്പന നടന്ന എയര്‍കോഡ് A94 ബ്ലാക്ക്റോക്ക് ആണ്- ശരാശരി 743,000 യൂറോ. ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വില്‍പ്പന നടന്ന എയര്‍കോഡാകട്ടെ കോ മോനാഗൻലെ ക്ലോനെസ് ആണ്- ശരാശരി വില 133,000 യൂറോ.

Advertisment