Advertisment

അയര്‍ലണ്ടില്‍ പുതിയ ടെനന്‍സികള്‍ക്കുള്ള ഭവന വാടക കുതിക്കുന്നു

New Update
bfdrtyui

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പുതുതായി വീട് വാടകയ്ക്കെടുക്കുന്നവര്‍ക്ക് കഷ്ടകാലം. പുതിയ ടെനന്‍സികള്‍ക്കുള്ള ഭവന വാടക ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നാണ് വാര്‍ത്ത.

Advertisment

പുതിയതായി വീടുകളെടുക്കുന്നവര്‍ക്ക് വാടക 9.1% വര്‍ധിച്ചതായാണ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിന്റെ റെന്റ് ഇന്റക്സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.എന്നിരുന്നാലും, മുന്‍ പാദത്തെ (10.7%)അപേക്ഷിച്ച് നേരിയ കുറവാണിതെന്നും ഇന്റക്സ് പറയുന്നു.വാടക വിപണിയിലെ സമീപകാല ട്രെന്‍ഡുകളുടെ തുടര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പുതിയ വാടക നിരക്കുകള്‍ എല്ലാ കൗണ്ടികളിലും ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നിലവിലുള്ളവരുടെ വാടകയില്‍ 5.9%വും വര്‍ദ്ധനവുണ്ടായി. നിലവിലുള്ള വാടകക്കാരുടെ രാജ്യത്തെ ശരാശരി വാടക 1,374 യൂറോയായിരുന്നു.

ഉയര്‍ന്ന വര്‍ദ്ധനവ് ലിമെറിക്കില്‍

ലിമെറിക് സിറ്റിയിലാണ് ഏറ്റവും ഉയര്‍ന്ന വാടക (22%) വര്‍ദ്ധനവെന്നും ഏറ്റവും കുറവ് (5%)വാട്ടര്‍ഫോര്‍ഡ്സിറ്റിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ദേശീയ അടിസ്ഥാനത്തിലും പുതിയ വീടിന്റെ ശരാശരി വാടക 1,595 യൂറോയായി കൂടി.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 133യൂറോയുടെ വര്‍ധനവാണിത്.

ഡബ്ലിനില്‍ 2,098യൂറോയാണ് പുതിയ ടെനന്‍സികളുടെ പ്രതിമാസ വാടക. ഗ്രേറ്റര്‍ ഡബ്ലിനില്‍ 1,569യൂറോ, 1,225യൂറോ എന്നിങ്ങനെയുമായിരുന്നു വാടക.എന്നാല്‍ പുതിയ ടെനന്‍സികള്‍ക്കുള്ള റെന്റ് ഡബ്ലിനിലുള്ളതിന്റെ ഇരട്ടിയാണ് ഗ്രേറ്റര്‍ ഡബ്ലിനിലെന്ന്് റിപ്പോര്‍ട്ട് പറയുന്നു. .

കോര്‍ക്കില്‍, 1400 യൂറോയാണ് പുതിയ വാടക നിരക്ക്.നിലവിലുള്ളവര്‍ക്ക് വാടക 1,158 യൂറോയാണ്. 242 യൂറോയുടെ (20.9%) വര്‍ദ്ധനവാണിത്. നിലവിലുള്ള വാടകയില്‍ ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായത് ഗോള്‍വേ സിറ്റിയിലാണ്(6.1%).ഏറ്റവും കുറഞ്ഞ വര്‍ദ്ധനവുണ്ടായത് ഡബ്ലിന്‍ സിറ്റിയിലാണ് (4.5%).

1000യൂറോ വാടകയില്‍ കഴിയുന്നവര്‍ 34%

രാജ്യത്തെ പുതിയ വാടകക്കാരില്‍ 29.7%വും വാടകയുടെ പ്രതിമാസം 2,000 യൂറോയില്‍ കൂടുതല്‍ നല്‍കുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിലുള്ള വാടകക്കാരില്‍ 15.7% മാണ് ഈ വാടക നല്‍കുന്നത്.ഏതാണ്ട് 13.6% പുതിയ ടെനന്‍സികള്‍ക്ക് 2,500യൂറോയ്ക്ക് മുകളിലാണ് വാടക.നിലവിലുള്ളവരില്‍ 5.6% മാണ് ഈ വാടകയ്ക്ക് താമസിക്കുന്നത്. 1,000 യൂറോയില്‍ താഴെ താമസിക്കുന്ന പുതിയ വാടകക്കാര്‍ 19.2%മാണ്.നിലവിലുള്ള വാടകക്കാരില്‍ 34%വും ഈ വാടകയിലാണ് കഴിയുന്നത്.

പുതിയ വാടക രജിസ്‌ട്രേഷനുകള്‍ കുറഞ്ഞു

2022നെ അപേക്ഷിച്ച് പുതിയ വാടക രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു(21%) ണ്ടായതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി.2023ന്റെ രണ്ടാം പാദം മുതല്‍ ഈ പ്രവണതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ചോദ്യങ്ങളുമായി സിന്‍ഫെയ്ന്‍

സ്വകാര്യ മേഖലയില്‍ വാടക വര്‍ദ്ധിക്കുന്നതിനെ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് പദ്ധതിയൊന്നുമില്ലെന്ന് സിന്‍ഫെയ്ന്‍ ഭവന വക്താവ് ആരോപിച്ചു.ഉയര്‍ന്ന വാടക നല്‍കുന്നവര്‍ക്ക് എങ്ങനെയാണ് വീട് വാങ്ങുന്നതിന് പണം സമ്പാദിക്കാനാവുക. സാധാരണക്കാരായവര്‍ എങ്ങനെയാണ് ഉയര്‍ന്ന വാടകയുണ്ടാക്കുക തുടങ്ങിയ ചോദ്യങ്ങളും ഇദ്ദേഹം ഉന്നയിച്ചു.

rental-ireland
Advertisment