/sathyam/media/media_files/2026/01/02/d-2026-01-02-03-46-51.jpg)
വടക്കൻ ഡബ്ലിനിൽ ബുധനാഴ്ച പുലർച്ചെ നടന്ന തീവയ്പ്പ്, “തെറ്റായ വീട്” ലക്ഷ്യം വച്ചതിനെ തുടർന്നായിരുന്നു എന്ന നിഗമനത്തിൽ ഗാർഡ. സംഭവത്തിൽ ഒരു സ്ത്രീയും, കൗമാരക്കാരനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സ്ത്രീയാകട്ടെ അപകടനില തരണം ചെയ്തിട്ടുമില്ല.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും, ആക്രമണത്തിന് കാരണം ഗ്യാങ്ങുകൾ അല്ല മറിച്ച് പ്രദേശത്തെ വ്യക്തികൾ തമ്മിലുള്ള വൈരാഗ്യം ആണെന്ന് സംശയിക്കുന്നതയും ഗാർഡ പറഞ്ഞു.
ഫിംഗ്ലാസ്സിലെ ക്രെസ്റ്റോൺ അവെന്യൂ വിലുള്ള ഒരു വീടിനു നേരെയാണ് ബുധനാഴ്ച അർദ്ധരാത്രി 12.45-ഓടെ ആക്രമണം ഉണ്ടായത്. മുൻ വശത്തെ ജനൽ ചില്ല് തകർത്ത്, പെട്രോൾ ബോംബ് അല്ലെങ്കിൽ പൈപ്പ് ബോംബ് ഉള്ളിലേയ്ക്ക് എറിയുകയായിരുന്നു എന്നാണ് ഗാർഡ കരുതുന്നത്. സംഭവത്തിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ വീട് മാറി ആണ് ആക്രമണം നടന്നത് എന്നാണ് സംശയം.
വീട്ടിലുണ്ടായിരുന്ന അഞ്ച് താമസക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 40- ലേറെ പ്രായമുള്ള ഒരു സ്ത്രീക്കും, കൗമാരക്കാരനുമാണ് ഗുരുതര പരിക്ക്.
ഡിസംബർ 31 ബുധനാഴ്ച അർദ്ധരാത്രിക്കും പുലർച്ചെ 1:00 നും ഇടയിൽ ക്രെസ്റ്റോൺ ഏരിയ പ്രദേശത്ത് ഈ സംഭവം കണ്ടവരോ സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു.
ആ സമയങ്ങൾക്കിടയിൽ പ്രദേശത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ (സിസിടിവി, ഡാഷ് ക്യാമറ എന്നിവയുൾപ്പെടെ) കൈവശം വച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഈ ദൃശ്യങ്ങൾ ഗാർഡയ്ക്ക് ലഭ്യമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
എന്തെങ്കിലും വിവരമുള്ളവർക്ക് 01 666 7500 എന്ന നമ്പറിൽ ഫിംഗ്ലാസ് ഗാർഡ സ്റ്റേഷനെയോ 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനിനെയോ അതല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us