Advertisment

അയര്‍ലണ്ടില്‍ ഹൗസ് ബോട്ട് ലിവിംഗ് വരുന്നു…പാര്‍പ്പിട ക്ഷാമം തീര്‍ക്കാന്‍ പദ്ധതി

New Update
vgthyyyyyyyyyyyyyy67

അയര്‍ലണ്ടിന്റെ കനാലുകളിലും ജലപാതകളിലും നിരന്ന് ഹൗസ് ബോട്ടുകള്‍… ഓരോന്നിലും ആളുകള്‍ ഒറ്റയ്ക്കും കുടുംബമായും താമസിക്കുന്നു.അയര്‍ലണ്ടിലും ഇങ്ങനെയൊരു കാലം വിദൂരമല്ല.

Advertisment

അയര്‍ലണ്ടിന്റെ പാര്‍പ്പിട പ്രതിസന്ധിയ്ക്ക് പരിഹാരമായി ഹൗസ് ബോട്ടുകള്‍ വികസിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് പാര്‍ലമെന്ററി സമിതിയിലെ ചര്‍ച്ചകള്‍ നല്‍കുന്ന സൂചന.

ഈ പദ്ധതി പ്ലാനിംഗ് അനുമതി വൈകുന്നതുകൊണ്ടുമാത്രം വൈകുന്നതാണ്.അനുമതി ലഭിക്കാന്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ സമയം വേണ്ടിവരുമെന്ന് പാര്‍ലമെന്ററി സമിതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ബാര്‍ജുകളിലും ഹൗസ്‌ബോട്ടുകളിലും താമസിക്കുന്നത് ചെറിയ കുടുംബങ്ങള്‍ക്കും പ്രായമായ ദമ്പതികള്‍ക്കും അവിവാഹിതര്‍ക്കും തികച്ചും അനുയോജ്യമാണെന്ന് വാട്ടര്‍വേയ്സ് അയര്‍ലണ്ട് യോഗത്തില്‍ അറിയിച്ചു.

കരട് പദ്ധതി റെഡിയെന്ന് വാട്ടര്‍വേയ്സ് അയര്‍ലണ്ട്

കനാലുകളില്‍ താമസസൗകര്യം നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ടെന്ന് വാട്ടര്‍വേയ്സ് അയര്‍ലണ്ട് വെളിപ്പെടുത്തി.

തുടക്കത്തില്‍ 170 ഹൗസ് ബോട്ടുകളാണ് പരിഗണിക്കുന്നത്.എന്നാല്‍ പ്ലാനിംഗ്, ഭൂമി, ഉടമസ്ഥാവകാശം എന്നിവയെ ചുറ്റിപ്പറ്റി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ഹൗസ് ബോട്ടുകള്‍ക്കായി മറീനകള്‍ വികസിപ്പിക്കുന്നതിന് സ്ഥലങ്ങളും കണ്ടെത്തേണ്ടതുണ്ട്.

ഈ പദ്ധതിക്ക് പ്ലാനിംഗ് അനുമതി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.അതിന് അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയാണ് സമയമെടുക്കുമെന്ന് വാട്ടര്‍വേയ്‌സ് അയര്‍ലണ്ടിന്റെ ഓപ്പറേഷന്‍സ് കണ്‍ട്രോളര്‍ ഇയാന റോവ് പറഞ്ഞു.

നിലവില്‍ മൂന്നിടത്ത് ഹൗസ്ബോട്ട് ലിവിംഗിന്് സംവിധാനം

കില്‍ഡെയറിലെ സാലിന്‍സ്, ഷാനന്‍ ഹാര്‍ബര്‍, ഡബ്ലിനിലെ ഗ്രാന്‍ഡ് കനാല്‍ ഡോക്ക് എന്നിവിടങ്ങളില്‍ മാത്രമാണ് ഹൗസ്ബോട്ട് ലിവിംഗിനുള്ള സര്‍വീസ് കെട്ടുവള്ളങ്ങളുള്ളത്.ഇവയില്‍ നിന്നാണ് ഓരോ ഹൗസ് ബോട്ടിനും വാട്ടര്‍ ,വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നത്.ഉപയോഗിക്കുന്ന വൈദ്യുതിയുടെ പണം താമസക്കാര്‍ ടോപ്പ് അപ്പ് കാര്‍ഡ് മുഖേനയാണ് നല്‍കുന്നത്.

മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഡബ്ലിന്‍ ഗ്രാന്‍ഡ് കനാലില്‍ സംവിധാനമുണ്ട്. മറീനയുടെ എതിര്‍വശത്ത് മാലിന്യങ്ങള്‍ക്കായി പമ്പ് ഔട്ട് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് ഈ സേവനങ്ങള്‍ നല്‍കുന്നതെന്നും വാട്ടര്‍വേയ്‌സ് അയര്‍ലണ്ട് വിശദീകരിച്ചു.

ഹൗസ്‌ബോട്ട് ലിവിംഗിനെ പിന്തുണച്ച് ഗ്രീന്‍ പാര്‍ട്ടി ഡി ഡി

ഹൗസ്‌ബോട്ട് ലിവിംഗിനെ ഭവന പ്രശ്ന പരിഹാരത്തിന് ഉപയോഗിക്കാനാകുമെന്ന് ഗ്രീന്‍ പാര്‍ട്ടി ടി ഡി മാര്‍ക് ഒ കാതസൈഗ് പറഞ്ഞു.ആംസ്റ്റര്‍ഡാം, മാഞ്ചസ്റ്റര്‍, ലണ്ടന്‍, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ ബാര്‍ജ് ലിവിംഗ് വളരെ ജനപ്രിയമാണെന്നും ഇദ്ദേഹം യോഗത്തില്‍ ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങളോളം ഹൗസ് ബോട്ടില്‍ സന്തോഷമായി ജീവിച്ച ദമ്പതികളെ തനിക്ക് അറിയാമെന്നും കാതസൈഗ് പറഞ്ഞു.ഇത്തരം പദ്ധതികള്‍ വിപുലീകരിക്കുന്നത് പരിഗണിക്കണമെന്നും ടി ഡി യോഗത്തില്‍ ആവശ്യപ്പെട്ടു.

Advertisment