അയർലൻഡിൽ ഉപപ്രധാനമന്ത്രിയേയും കുടുംബത്തെയും കൊല്ലുമെന്ന് ഓണ്‍ലൈന്‍ ഭീഷണി മുഴക്കിയയാള്‍ക്ക് നാല് മാസം ജയില്‍

New Update
R

ഡബ്ലിന്‍: കഴിഞ്ഞ ഓഗസ്റ്റില്‍ ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെയും കുടുംബത്തെയും കൊല്ലുമെന്നും അപകടപ്പെടുത്തുമെന്നും ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തിയ ഗോള്‍വേ സ്വദേശിയെ നാല് മാസത്തേക്ക് ജയിലിലടച്ചു.പാട്രിക് ഗ്രീലിഷ് (48)നടത്തിയ ഭീഷണികള്‍ വളരെ ഗുരുതരമായ സ്വഭാവമുള്ളതാണെന്നും എട്ട് മാസത്തെ കസ്റ്റഡി ശിക്ഷ അര്‍ഹിക്കുന്നതാണെന്നും ജഡ്ജി ഫിയോണ ലിഡണ്‍ ഉത്തരവില്‍ വ്യക്തമാക്കി.ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച് ഡിഫന്‍സ് സോളിസിറ്റര്‍ മീഹോള്‍ കണ്ണിംഗ്ഹാം അപ്പീല്‍ നല്‍കി.

Advertisment

എന്നിരുന്നാലും ഇദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ചും മദ്യവും ലഹരിയും ഉപയോഗിക്കില്ലെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുമെന്ന വ്യവസ്ഥയിലും ശിക്ഷയില്‍ നാല് മാസത്തെ ഇളവ് നല്‍കുകയാണെന്നും ജഡ്ജി അറിയിച്ചു.മോഷണത്തിനും റോഡ് ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്കും മുമ്പ് 70 തവണ ശിക്ഷിക്കപ്പെട്ടയാളാണ് ഗ്രീലിഷ്. ഇയാള്‍ തന്റെ പ്രവൃത്തികളില്‍ പശ്ചാത്താപമറിയിച്ച് രേഖാമൂലം ക്ഷമാപണം നടത്തിയിരുന്നു.

വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത കുറവാണെന്നും ഉത്കണ്ഠയ്ക്കും വിഷാദത്തിനും മരുന്ന് കഴിക്കുന്നുണ്ടെന്നും കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയില്‍ എട്ട് ആഴ്ചത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

രാത്രി സമയത്ത് ഭാര്യയെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാത സന്ദേശമയച്ചത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാസ്ലയിലെ ഫീച്ച് ജില്ലാ കോടതിയില്‍ ഹാരിസ് സമര്‍പ്പിച്ച വിക്ടിം ഇംപാക്ട് സ്റ്റേറ്റ്മെന്റില്‍ ഹാരിസ് വ്യക്തമാക്കി.

കോടതിക്ക് മുമ്പിലുള്ള വ്യക്തി തനിക്കും കുടുംബത്തിനും നേരിട്ട ആഘാതം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് കരുതുന്നതായി സൈമണ്‍ ഹാരിസ് അറിയിച്ചു.

”ഇക്കാലത്ത് ലോകത്തിന്റെ ഭൂരിഭാഗവും ഓണ്‍ലൈനിലാണ്. ആരാണെന്ന് വെളിപ്പെടുത്താതെ ഒളിച്ചിരുന്നുകൊണ്ട് നല്‍കുന്ന ഭീഷണികള്‍ക്ക് വലിയ സ്വാധീനമുണ്ട്.അത് വേദനയും ആശങ്കയും ഉണ്ടാക്കുന്നതാണെന്ന് അറിയണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബത്തിനാണ് ഇങ്ങനെയൊരു അനുഭവമുണ്ടാക്കുന്നതെന്ന് ഓര്‍ത്തുനോക്കൂ.രാഷ്ട്രീയനേതാക്കള്‍ക്കെതിരായ അക്രമ ഭീഷണികള്‍ കൂടുതല്‍ സാധാരണമാകുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്റെ കുട്ടികളെയും എന്റെ ഭാര്യയെയും ഭീഷണിപ്പെടുത്താന്‍ തീരുമാനിച്ച ആ രാത്രിയില്‍ നിങ്ങള്‍ ഞങ്ങളുടെ കുടുംബവീട് ആക്രമിച്ചു”.

”നിങ്ങള്‍ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഞാന്‍ നിങ്ങള്‍ക്ക് ഒരു ദോഷവും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ദുഃഖകരമെന്നു പറയട്ടെ, എന്റെ കുടുംബത്തിന് നിങ്ങള്‍ ഇതേ ബഹുമാനം തിരികെ നല്‍കിയില്ല. നിങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനായോ ഭീഷണി പോസ്റ്റ് ചെയ്തതിലൂടെ നിങ്ങങ്ങള്‍ ഞങ്ങളെ അപകടത്തിലാക്കി. അനന്തരഫലങ്ങളില്ലാത്തതല്ല നിങ്ങളുടെ പ്രവൃത്തികള്‍.അവ അങ്ങനെയാകാതെയും കഴിയില്ല. ദയവായി എന്റെ കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കണം ” ഹാരീസ് അഭ്യര്‍ത്ഥിച്ചു.

Advertisment