എച്ച് എസ് ഇയ്ക്ക് പുതിയ സി ഇ ഒ, ആനി ഒ കോണര്‍ക്ക് പുതിയ ചുമതല

New Update
F

ഡബ്ലിന്‍: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ വി എച്ച് ഐയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ആനി ഒ കോണര്‍ എച്ച് എസ് ഇയുടെ പുതിയ മേധാവിയായി ചുമതലയേല്‍ക്കും. ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ വിരമിക്കുന്നതിനെ തുടര്‍ന്നാണിത്.ഈ വര്‍ഷം ആദ്യം വിരമിക്കുമെന്ന് ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു.

Advertisment

ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റായ ഒ കോണര്‍, എച്ച് എസ് ഇ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ,മെന്റല്‍ ഹെല്‍ത്ത് നാഷണല്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ ഐറിഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ സേവനം ചെയ്തിരുന്നു.

2018ല്‍ ഏതാനും മാസങ്ങള്‍ എച്ച് എസ് ഇയുടെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് സ്ഥാനവും വഹിച്ചിരുന്നു.

2020 മാര്‍ച്ച് മുതല്‍ കോവിഡ്19 പാന്‍ഡെമിക്ക് കാലത്തും പിന്നീട് 2021ല്‍ ഹെല്‍ത്ത് സര്‍വ്വീസിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെയും എച്ച് എസ് ഇയ്ക്ക് നേതൃത്വം നല്‍കിയിരുന്നു.

2022 ഓഗസ്റ്റില്‍ വിഎച്ച്ഐ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വിഎച്ച്ഐ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയിംഗിന്റെ മാനേജിംഗ് ഡയറക്ടറായി. കൂടാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന്റെ സീനിയര്‍ ലീഡര്‍ഷിപ്പ് ടീമിന്റെ ഭാഗമായും സേവനം ചെയ്തു.

ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒക്യുപേഷണല്‍ തെറാപ്പിയില്‍ ഡിപ്ലോമയും ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ഒക്യുപേഷണല്‍ തെറാപ്പിയില്‍ എംഎസ്സിയും യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്കില്‍ നിന്നും (ഐറിഷ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്) മാനേജ്മെന്റ് പ്രാക്ടീസില്‍ എംഎസ്സിയും നേടിയിട്ടുണ്ട് ആനി കോണോര്‍.

Advertisment