/sathyam/media/media_files/2025/12/18/g-2025-12-18-03-32-48.jpg)
ഡബ്ലിന്‍ : ക്രിസ്മസ് പുതുവത്സര ആഘോഷത്തിനിടെ പനി വില്ലനായേക്കും. ക്രിസ്മസ് കാലത്ത് പനി കേസുകളില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി എച്ച് എസ് ഇ യാണ് രംഗത്തുവന്നത്.
ക്രിസ്മസ് ആഴ്ചയില്‍ പനി കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് എച്ച് എസ് ഇ അറിയിച്ചു. എന്നിരുന്നാലും വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെന്നും എച്ച് എസ് ഇ വ്യക്തമാക്കി.കഴിഞ്ഞ ശനിയാഴ്ച വരെ 3,287 പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ ആഴ്ച ഇത് 2,943 ആയിരുന്നു.വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെങ്കിലും, അണുബാധയുടെ തോത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് എച്ച്എസ്ഇ വിവരിക്കുന്നു.
ദിവസവും 700-1,500 കേസുകള്‍ ആശുപത്രിയിലുണ്ടാകുമെന്ന് എച്ച്എസ്ഇ മേധാവി ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ പ്രവചിച്ചിരുന്നു.ആ പരിധി ഇപ്പോള്‍ 800 -1,100 കേസുകളായി കുറഞ്ഞു.കഴിഞ്ഞയാഴ്ച 816 രോഗികളാണ് ആശുപത്രിയിലെത്തിയത്. ഇന്നലെ 634 പേരാണ് ഇന്‍ഫ്ളുവന്‍സ ബാധിച്ച് ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് എച്ച എസ് ഇ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us