ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/gNQ7PpzLzh0m9VjY8W5X.jpg)
ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1.1 മില്യണ്‍ യൂറോയിലധികം വില വരുന്ന കൊക്കെയ്നുമായി മുപ്പതുകാരനെ റവന്യു ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു.
Advertisment
വ്യാഴാഴ്ച രാവിലെയാണ് വാഷിംഗ്ടണില്‍ നിന്നുള്ള യാത്രികന്റെ ബഗേജില്‍ നിന്നും 16 കിലോ കൊക്കെയ്ന്‍ പിടികൂടിയത്. ഇതിന് 1,128,000 യൂറോ വിലമതിക്കുമെന്ന് കരുതുന്നു. റവ്ന്യു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ ഓപ്പറേഷന്‍.
മയക്കുമരുന്ന് പിടികൂടിയതറിഞ്ഞ് ഗാര്‍ഡയും സ്ഥലത്തെത്തി.റവന്യൂ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഗാര്‍ഡ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us