New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
അയര്‍ലണ്ടില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. വെക്‌സ്‌ഫോര്‍ഡ്, ഡബ്ലിന്‍ എന്നീ കൗണ്ടികളില്‍ തിങ്കളാഴ്ച നടത്തിയ പരിശോധനകളിലാണ് 7.2 മില്യണ്‍ യൂറോ വിലവരുന്ന കൊക്കെയ്ന്‍ പിടികൂടിയതെന്ന് ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുമുണ്ട്.
Advertisment
വെക്‌സ്‌ഫോര്‍ഡിലെ Gorey, ഡബ്ലിനിലെ ശങ്കിൽ എന്നിവിടങ്ങളിലായിരുന്നു ഗാര്‍ഡയുടെ പരിശോധനകള്‍. രണ്ടിടങ്ങളില്‍ നിന്നുമായി ഏകദേശം 104 കിലോഗ്രാം കൊക്കെയ്ന്‍ ആണ് പിടിച്ചെടുത്തത്. 47,000 യൂറോ പണവും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ നാല് പേരും പുരുഷന്മാരാണ്.
സംഘടിത കുറ്റവാളികളെ ലക്ഷ്യമിട്ട് നടത്തിവരുന്ന ഓപ്പറേഷന്‍ ടാരയുടെ ഭാഗമായായിരുന്നു തിരച്ചില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us