New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
അയര്‍ലണ്ടില്‍ വമ്പന്‍ ലഹരിമരുന്ന് വേട്ട. രണ്ട് ദിവസമായി ഡബ്ലിൻ, മീത്, വെസ്റ്റ്മെത്, ലാഓയിസ്, ഓഫാലി എന്നീ കൗണ്ടികളില്‍ നടത്തിയ ഓപ്പറേഷനില്‍ 8.2 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകളാണ് ഗാര്‍ഡ പിടിച്ചെടുത്തത്. സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തിവരുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്ന ഓപ്പറേഷന്‍.
Advertisment
110 കിലോഗ്രാം കൊക്കെയ്ന്‍, 1.5 കിലോഗ്രാം ഹെറോയിന്‍ എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയില്‍ ഏകദേശം 8.2 മില്യണ്‍ യൂറോ വിലവരും.
സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.