/sathyam/media/media_files/2025/11/17/c-2025-11-17-04-08-33.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ അഭയാര്‍ത്ഥികള്‍ക്ക് ഹൗസിംഗ് അടക്കമുള്ള അവശ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകള്‍ ലംഘിച്ചുവെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മനുഷ്യാകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍.കമ്മീഷന്റെ ഹര്‍ജി സുപ്രിം കോടതി വൈകാതെ പരിഗണിക്കും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കമ്മീഷന്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ കേസെടുക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനായാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
സേവനങ്ങളുടെ അഭാവം ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചുവെന്ന വാദം തെളിയിക്കുന്നതില്‍ ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന്‍ (ഐ എച്ച് ആര്‍ ഇ സി) പരാജയപ്പെട്ടെന്ന് വ്യക്തമാക്കി ജൂലൈയില്‍ അപ്പീല്‍ കോടതി ഹൈക്കോടതി വിധി റദ്ദാക്കി.
തുടര്‍ന്നാണ് കമ്മീഷന്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ കമ്മീഷന് മൂന്ന് ജഡ്ജിമാരുടെ സുപ്രീം കോടതി പാനല്‍ അനുമതി നല്‍കി.
അപ്പീല്‍ നല്‍കുന്നതിനുള്ള ഭരണഘടനാ മാനദണ്ഡങ്ങള്‍ പാലിച്ചെന്നും യൂറോപ്യന്‍ യൂണിയന്റെ മൗലികാവകാശങ്ങളുടെ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ ഒന്നിന്റെ വ്യാഖ്യാനം ഉള്‍പ്പെടെ വിവിധ സംഗതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാനല്‍ വ്യക്തമാക്കി.
നീതിയോടുള്ള താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയും പ്രശ്നങ്ങളുടെ പ്രാധാന്യം കണക്കിലെടുത്തും സുപ്രീം കോടതി അപ്പീല്‍ കേള്‍ക്കുമെന്നും പാനല്‍ വിശദീകരിച്ചു.
അഭയാര്‍ത്ഥികളുടെ വിഷയം പൊതു പ്രാധാന്യമുള്ളതാണെന്ന കമ്മീഷന്റെ വീക്ഷണം സര്‍ക്കാരും പങ്കുവെച്ചിട്ടുണ്ടെന്ന് പാനല്‍ വിലയിരുത്തി.അഭൂതപൂര്‍വമായ സാഹചര്യങ്ങള്‍ മൂലം അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകര്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ നല്‍കാനായിട്ടില്ല.
യൂറോപ്യന്‍ യൂണിയന്റെ മൗലികാവകാശങ്ങളുടെ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ ഒന്നിന്റെ പ്രയോഗവും വ്യാഖ്യാനവും രാജ്യം അംഗീകരിച്ചതാണെന്നും പാനല്‍ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us