അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്തും തൊഴില്‍ ചൂഷണവും : മൂന്നു പേര്‍ അറസ്റ്റില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
8888889j

ഡബ്ലിന്‍ : മനുഷ്യക്കടത്തും തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേര്‍ കോര്‍ക്കില്‍ അറസ്റ്റിലായി. കിഴക്കന്‍ യൂറോപ്യന്‍ ബന്ധമുള്ള, അയര്‍ലണ്ട് ആസ്ഥാനമായ സംഘടിത ക്രൈം ഗ്രൂപ്പിലെ (ഒ സി ജി) അംഗങ്ങളാണിവരെന്നാണ് കരുതുന്നത്. ഇവര്‍ ആളുകളെ അയര്‍ലണ്ടിലേക്ക് എത്തിച്ചതായാണ് സൂചന.ഗാര്‍ഡയും യൂറോപോളും ചേര്‍ന്നുള്ള സംയക്ത അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.

Advertisment

30നും 40നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ കോര്‍ക്കിലെ ഗാര്‍ഡ സ്റ്റേഷനുകളില്‍ കസ്റ്റഡിയിലാണ്. കോര്‍ക്കിലെ ഡിവിഷണല്‍ പ്രൊട്ടക്റ്റീവ് സര്‍വീസ് യൂണിറ്റിലെ 100 ഗാര്‍ഡകളുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. ഇതിന്റെ ഭാഗമായി കോര്‍ക്കിലെ അഞ്ച് സ്ഥലങ്ങളിലും റോസ്‌കോമണിലെ രണ്ട് ഇടങ്ങളിലും സംഘം റെയ്ഡ് നടത്തിയിരുന്നു.പരിശോധനയില്‍ ഒട്ടേറെ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

മനുഷ്യക്കടത്ത്, തൊഴില്‍ ചൂഷണം എന്നിവയുമായി ഏതെങ്കിലും വിധത്തില്‍ അറിയാവുന്നവര്‍ ഗാര്‍ഡ സിക്കോനയുമായോ പ്രാദേശിക ഗാര്‍ഡ സ്റ്റേഷനുമായോ 1800 666 111 എന്ന നമ്പരിലോ ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

കുറ്റകൃത്യങ്ങള്‍ക്കിയാകുന്നവര്‍ പലപ്പോഴും ഈ വിവരങ്ങള്‍ അറിയിക്കാന്‍ കഴിയുന്ന സാഹചര്യത്തിലായിരിക്കില്ല. അതിനാല്‍ ഇത്തരം ഹീന കുറ്റകൃത്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവര്‍ അത് പങ്കുവെക്കുന്നത് നിര്‍ണ്ണായകമാകും.

humen-trafficking
Advertisment